ഹരിത ദേശീയപാത കടന്നു പോകുന്ന ചെങ്ങറ ഭാഗം

അരുവിക്കര-അങ്കമാലി ഹരിത ദേശീയപാത; പ്രാഥമിക അലൈൻമെന്‍റ്​ തയാറായി

കോ​ന്നി: ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ​നി​ന്ന് അ​ങ്ക​മാ​ലി​വ​രെ എം.​സി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി നി​ർ​മി​ക്കു​ന്ന ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത​യു​ടെ പ്രാ​ഥ​മി​ക അ​ലൈ​ൻ​മെ​ന്‍റ്​ ത​യാ​റാ​യി. ഭോ​പാ​ൽ ഹൈ​വേ എ​ൻ​ജി​നീ​യ​റി​ങ്​ ക​ൺ​സ​ൾ​ട്ട​ന്‍റ്​ എ​ന്ന സ്ഥാ​പ​ന​മാ​ണ് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. മു​മ്പ് ഏ​രി​യ സ​ർ​വേ​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ്ഥ​ല​മേ​റ്റെ​ടു​ക്കാ​നു​ള്ള തു​ക​യു​ടെ 75 ശ​ത​മാ​നം ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യും 25 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​റു​മാ​ണ് ന​ൽ​കു​ക. 257 കി​ലോ​മീ​റ്റ​റി​ൽ ആ​റു ജി​ല്ല​ക​ളി​ലെ 13 താ​ലൂ​ക്കു​ക​ളി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. 72 വി​ല്ലേ​ജു​ക​ളി​ൽ​നി​ന്ന് ആ​യി​ര​ത്തി​ല​ധി​കം ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ചെ​റു​വ​ള്ളി​യി​ൽ വി​മാ​ന​ത്താ​വ​ളം വ​രു​ന്ന​തി​നാ​ൽ അ​വി​ട​ത്തെ അ​ലൈ​ൻ​മെ​ന്റി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പു​ളി​മാ​ത്തു​നി​ന്ന് തു​ട​ങ്ങി നെ​ടു​മ​ങ്ങാ​ട്, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ‍ർ, പ​ത്ത​നാ​പു​രം, കോ​ന്നി, റാ​ന്നി താ​ലൂ​ക്ക് വ​ഴി​യാ​ണ് പാ​ത കോ​ട്ട​യം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. പ​ത്ത​നാ​പു​രം ഭാ​ഗ​ത്തു​നി​ന്ന് നി​ല​വി​ലെ പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ വ​ക​യാ​ർ കൊ​ല്ല​ൻ​പ​ടി​ക്ക് സ​മീ​പം എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് അ​രു​വാ​പ്പു​ലം വി​ല്ലേ​ജി​ലെ എ​ള്ളാം​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ഊ​ട്ടു​പാ​റ റോ​ഡും അ​ച്ച​ൻ​കോ​വി​ൽ റോ​ഡും ക​ട​ന്നു ഐ​ര​വ​ൺ വി​ല്ലേ​ജി​ൽ പ്ര​വേ​ശി​ക്കും.

ആ​റ്റ​രി​കം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​കൂ​ടി പ​രു​ത്തി, മാ​ള​പ്പാ​റ, മു​ള​ന്ത​റ, മാ​വ​നാ​ൽ, ആ​ന​കു​ത്തി, സി.​എ​ഫ്.​ആ​ർ.​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​യു​ടെ സ​മീ​പ​ത്തു​കൂ​ടി പ​യ്യ​നാ​മ​ൺ ത​വ​ള​പ്പാ​റ വ​ഴി പ​യ്യ​നാ​മ​ൺ പ​ഴ​യ പോ​സ്റ്റ്​ ഓ​ഫി​സി​നു സ​മീ​പം എ​ത്തും. കൊ​ന്ന​പ്പാ​റ, ചെ​മ്മാ​നി എ​സ്റ്റേ​റ്റ്, ചെ​ങ്ങ​റ-​ചി​റ​ത്തി​ട്ട ജ​ങ്​​ഷ​ൻ, ഹാ​രി​സ​ൺ​സ് മ​ല​യാ​ളം പ്ലാ​ന്റേ​ഷ​ന്റെ കു​മ്പ​ഴ​ത്തോ​ട്ടം, പു​തു​ക്കു​ളം ത​ല​ച്ചി​റ വ​ഴി വ​ട​ശ്ശേ​രി​ക്ക​ര​യി​ലും പ​മ്പാ​ന​ദി ക​ട​ന്നു ചെ​റു​കു​ള​ഞ്ഞി വ​ഴി റാ​ന്നി​യി​ലേ​ക്കും വ​ഴി​യെ​ത്തും.

തു​ട​ർ​ന്ന് മ​ന്ദ​മ​രു​തി, മ​ക്ക​പ്പു​ഴ വ​ഴി എ​രു​മേ​ലി​യി​ലൂ​ടെ കോ​ട്ട​യ​ത്തേ​ക്ക് ക​ട​ക്കും. ജ​ന​വാ​സ മേ​ഖ​ല​യും ടൗ​ണു​ക​ളും വ​ന​ഭൂ​മി​യും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി​യാ​കും നി​ർ​മാ​ണം.

പാത കോ​ന്നി ടൗ​ണി​നെ ബാ​ധി​ക്കി​ല്ല. വ​യ​ലു​ക​ളി​ലൂ​ടെ​യും റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലൂ​ടെ​യു​മാ​യി​രി​ക്കും താ​ലൂ​ക്കി​ലെ റോ​ഡ് ക​ട​ന്നു​പോ​കു​ക.

പാ​ത​ക്ക്​ ആ​വ​ശ്യ​മാ​യി വ​രു​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട ചു​മ​ത​ല സം​സ്ഥാ​ന സ‍ർ​ക്കാ​റി​നാ​ണ്. പ്ലാ​ച്ചേ​രി മു​ത​ൽ പൊ​ന്ത​ൻ​പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വ​ന​ഭൂ​മി​യു​ടെ സ‍ർ​വേ ആ​രം​ഭി​ച്ച​ത്.

Tags:    
News Summary - Aruvikkara-Angamali Greenfield Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.