സമൂഹമാധ്യമങ്ങളില്‍ വനിത നേതാവിനെതിരെ പ്രചാരണം; രണ്ടുപേർക്കെതിരെ കേസ്

പ​ത്ത​നം​തി​ട്ട: സി.​പി.​ഐ ജി​ല്ല ഘ​ട​ക​ത്തി​ലെ വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യി​രി​ക്കെ മു​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി എ.​പി. ജ​യ​നെ​തി​രെ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ല്‍കി​യ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​ക്കെ​തി​രെ​ അ​പ​കീ​ര്‍ത്തി​ക​ര​മാ​യ ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യ ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സ്.

എ.​ഐ.​വൈ.​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​സാ​ദ് അ​ടൂ​ര്‍, മ​നോ​ജ് വ​ട്ട​ക്കാ​വ്, നാ​ര​ങ്ങാ​നം എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് സൈ​ബ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ​രാ​മ​ര്‍ശ​ങ്ങ​ള്‍ അ​പ​കീ​ര്‍ത്തി​ക​ര​മാ​ണെ​ന്ന്​ കാ​ട്ടി​യാ​ണ് ശ്രീ​നാ​ദേ​വി പ​രാ​തി ന​ല്‍കി​യ​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളും ലൈ​വ് വി​ഡി​യോ​യും പ​രാ​തി​ക്കൊ​പ്പം ന​ല്‍കി​യി​ട്ടു​ണ്ട്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കു ന​ല്‍കി​യ പ​രാ​തി സൈ​ബ​ര്‍ സെ​ല്ലി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ന​ല്‍കി​യ പ​രാ​തി​യാ​ണ് എ.​പി. ജ​യ​നെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്. അ​ന​ധി​കൃ​ത​സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​രാ​തി. ഇ​തി​ല്‍ സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ ക​മീ​ഷ​ന്റെ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​യ​ന് ജി​ല്ല സെ​ക്ര​ട്ട​റി പ​ദ​വി​യും പാ​ര്‍ട്ടി​യി​ലെ ഇ​ത​ര സ്ഥാ​ന​ങ്ങ​ളും ന​ഷ്ട​മാ​യ​ത്.

Tags:    
News Summary - Campaign against women leader in social media; Case against two people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.