പരീക്ഷ എഴുതിപ്പിക്കാനും ജയിച്ചാൽ പത്തിലേക്ക് പ്രവേശനം നല്‍കാനും​ ബാലാവകാശ കമീഷന്‍ ഉത്തരവ്​

പ​​ത്ത​​നം​​തി​​ട്ട: കോ​​ന്നി ഐ​​ര​​വ​​ണ്‍ പി.​​എ​​സ്.​​വി.​​പി.​​എം ഹ​​യ​​ര്‍സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ര്‍ഥി​​യെ ഒ​​മ്പ​​താം ക്ലാ​​സ് പ​​രീ​​ക്ഷ എ​​ഴു​​തി​​പ്പി​​ക്കാ​​നും ജ​​യി​​ച്ചാ​​ൽ 10ാം ക്ലാ​​സി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം ന​​ല്‍കാ​​നും ബാ​​ലാ​​വ​​കാ​​ശ ക​​മീ​​ഷ​​ന്‍ ഉ​​ത്ത​​ര​​വ്. കു​​ട്ടി​​യ്ക്ക് മാ​​ന​​സി​​ക- ശാ​​രീ​​രി​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍ ഉ​​ണ്ടെ​​ങ്കി​​ല്‍ കൗ​​ണ്‍സി​​ലി​​ങും ആ​​വ​​ശ്യ​​മെ​​ങ്കി​​ല്‍ വൈ​​ദ്യ​​സ​​ഹാ​​യ​​വും ന​​ല്‍ക​​ണം. ഒ​​രു കു​​ട്ടി​​യെ സ്‌​​കൂ​​ളി​​ല്‍ നി​​ന്ന് പു​​റ​​ത്താ​​ക്കു​​മ്പോ​​ള്‍ സ്വീ​​ക​​രി​​ക്കേ​​ണ്ട ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ പാ​​ലി​​ക്കാ​​തെ കൃ​​ത്യ​​വി​​ലോ​​പം ന​​ട​​ത്തി​​യ സ്‌​​കൂ​​ള്‍ അ​​ധി​​കൃ​​ത​​ര്‍ക്കെ​​തി​​രെ വ​​കു​​പ്പു​​ത​​ല അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​നും പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ര്‍ക്ക് ക​​മീ​​ഷ​​നം​​ഗം എ​​ന്‍. സു​​ന​​ന്ദ നി​​ര്‍ദ്ദേ​​ശം ന​​ല്‍കി. സ്‌​​കൂ​​ളി​​ല്‍ ചേ​​ര്‍ന്ന് ഒ​​രാ​​ഴ്ച​ ക​​ഴി​​ഞ്ഞ് ക്ലാ​​സി​​ലെ മ​​റ്റു​കു​​ട്ടി​​ക​​ളോ​​ടൊ​​പ്പം ഇ​​രു​​ത്താ​​തെ ഒ​​റ്റ​​യ്ക്കി​​രു​​ത്തി, കു​​ട്ടി​​യെ പ​​ഠി​​പ്പി​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്നും പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ന്‍ വ​​ന്നാ​​ല്‍ മ​​തി​​യെ​​ന്നും പ​​റ​​ഞ്ഞു,

ക്ലാ​​സി​​ല്‍ ഇ​​രു​​ത്താ​​തെ ഇ​​റ​​ക്കി​​വി​​ട്ടു തു​​ട​​ങ്ങി​​യ​​വ ചൂ​​ണ്ടി​​ക്കാ​​ട്ടി കോ​​ന്നി സ്വ​​ദേ​​ശി​​നി ക​​മീ​​ഷ​​ന്​ ന​​ല്‍കി​​യ പ​​രാ​​തി​​യി​​ലാ​​ണ് ഉ​​ത്ത​​ര​​വ്. കു​​ട്ടി​​യു​​ടെ പ​​രീ​​ക്ഷ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ മൂ​​ന്നു​ദി​​വ​​സ​​ത്തി​​ന​​കം തി​​രു​​വ​​ല്ല വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​ ഡ​​യ​​റ​​ക്ട​​ര്‍ പൂ​​ര്‍ത്തി​​യാ​​ക്ക​​ണം. വ​​കു​​പ്പു​​ത​​ല അ​​ന്വേ​​ഷ​​ണം 30 ദി​​വ​​സ​​ത്തി​​ന​​കം പൂ​​ര്‍ത്തി​​യാ​​ക്കി റി​​പ്പോ​​ര്‍ട്ടു​ന​​ല്‍ക​​ണ​​മെ​​ന്നും ക​​മീ​​ഷ​​ന്‍ നി​​ര്‍ദ്ദേ​​ശി​​ച്ചു.

Tags:    
News Summary - Child Rights Commission order to write the exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.