പത്തനംതിട്ട: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. 739 പേരാണ് നിലവിൽ രോഗബാധിതരായുള്ളത്. കഴിഞ്ഞമാസത്തിൽ മാത്രം ജില്ലയിൽ ഏഴുപേരാണ് കോവിഡ് പിടിപെട്ട് മരിച്ചത്. മാർച്ച് 15 മുതൽ ജില്ലയിൽ കോവിഡ് കേസുകളിൽ വർധന ഉണ്ടായിട്ടുണ്ട്. 739 പേരിൽ കാറ്റഗറി ബി, സി എന്നിവയിൽപെട്ട 66പേരാണ് ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.
ബാക്കിയുള്ളവർ വീടുകളിലാണ്. രോഗികളിൽ കൂടുതലും ഒമിക്രോൺ വകഭേദമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജില്ലയിൽ നിലവിൽ അടൂർ ജനറൽ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി മറ്റ് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് കിടത്തിച്ചികിത്സ നടത്തുന്നത്. ജനുവരി മുതൽ ഇന്നുവരെയുള്ള കണക്കനുസരിച്ച് ജില്ലയിലാകെ 834 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിനം 500നടുത്ത് ആളുകളിൽ ആന്റിജൻ പരിശോധനയും 10ശതമാനം പേരിൽ ആർ.ടി.പി.സി.ആർ പരിശോധനയും നടത്തുന്നുണ്ട്. ദിനംപ്രതി കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മാസ്ക് ഉൾപ്പെടെയുള്ള മുൻകരുതലുകൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.