പത്തനംതിട്ട: കോവിഡ് വ്യാപനം തടയാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താൻ ശക്തമായ പരിശോധനയുമായി പൊലീസ്. എല്ലാ പൊലീസ് സ്റ്റേഷന് അതിര്‍ത്തികളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചുള്ള പൊലീസ് പരിശോധന കര്‍ശനമാക്കിയതായി ജില്ല പൊലീസ് മേധാവി ആര്. നിശാന്തിനി അറിയിച്ചു.
ഞായര്‍ വരെ ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുമാത്രമേ പുറത്തിറങ്ങുന്നുള്ളൂ എന്നും അനാവശ്യമായി വാഹനങ്ങള്‍ പുറത്തിറക്കുന്നില്ലെന്നും ആള്‍ക്കൂട്ടമുണ്ടാകുന്നില്ലെന്നും പൊലീസ് നിതാന്ത ജാഗ്രതയോടെ നിരീക്ഷിക്കും.
ലംഘകര്‍ക്കെതിരെ കേസെടുക്കുന്നതുള്‍പ്പെടെയുള്ള കര്‍ക്കശമായ നിയമനടപടികള്‍ എടുത്തുവരുന്നതായും ജില്ല പൊലീസ് മേധാവി പറഞ്ഞു. വേണ്ടിവന്നാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും മറ്റും സമയക്ലിപ്തത പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. സത്യവാങ്മൂലമോ മതിയായ രേഖകളോ തിരിച്ചറിയല്‍ കാര്‍ഡുകളോ ഇല്ലാതെ ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ജില്ലയില്‍ ആകെ 457 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 459 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജില്ല പൊലീസ് മേധാവി അറിയിച്ചു.
14 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും, 6 കടകള്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തു. മാസ്ക് വെക്കാത്തതിന് ഈ ദിവസങ്ങളിലായി 3800 ആളുകള്‍ക്ക് നോട്ടീസ് കൊടുക്കുകയോ പെറ്റിക്കേസ് ചാര്‍ജ് ചെയ്യുകയോ ചെയ്തു. സമൂഹ അകലം പാലിക്കാത്തതിന് 2657 പേര്‍ക്കെതിരെ പെറ്റി കേസ് എടുത്തു.
തിരുവല്ല: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നടപടി കടുപ്പിച്ച് പൊലീസ്. തിരുവല്ല സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലായി ചൊവ്വാഴ്ച നടത്തിയ പരിശോധനകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ഏഴുപേർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. 38 പേർക്ക് പിഴ ചുമത്തി. 46 പേർക്ക് നോട്ടീസ് നൽകുകയും 300 ഓളം പേരെ താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു.
കണ്ടെയ്ൻെമൻറ്സോൺ നിയന്ത്രണം ഏർപ്പെടുത്തിയ മുഴുവൻ ഭാഗങ്ങളിലെയും റോഡുകൾ അടച്ചു. പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനകളിൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം അഞ്ചുപേർക്കെതിരെ കേസെടുത്തു.
ലോക്ഡൗൺ ചട്ടങ്ങൾ പാലിക്കാതിരുന്ന 30 പേർക്ക് പിഴചുമത്തി. 93 പേർക്ക് നോട്ടീസ് നൽകി. 300 ഓളം പേരെ താക്കീത് നൽകി വിട്ടയച്ചു. വരും ദിവസങ്ങളിൽ പരിശോധനയും നടപടിയും കൂടുതൽ കർശനമാക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.