പ്ലാ​സ്റ്റി​ക് പാ​ഴ്​​വ​സ്തു സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ ധാ​ര​ണ​പ​ത്രം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​

അ​ഡ്വ. ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​നും ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ പി. ​കേ​ശ​വ​ന്‍ നാ​യ​രും പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്നു


പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് പദ്ധതിയുമായി ജില്ല പഞ്ചായത്ത്

പത്തനംതിട്ട: ജില്ല പഞ്ചായത്തും ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി ആരംഭിക്കുന്ന സമഗ്ര പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ പ്ലാന്‍റിന്‍റെ നിര്‍മാണത്തിനായി ധാരണപത്രം ഒപ്പിട്ടു. കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഒരേക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന സംസ്‌കരണ കേന്ദ്രത്തിൾന്‍റെ നിര്‍മാണച്ചെലവ് 5.81 കോടിയാണ്. സംസ്ഥാന സര്‍ക്കാറിന്‍റെ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍റ് നിര്‍മിക്കുന്നത്. നിര്‍മാണത്തിനാവശ്യമായ പണം ക്ലീന്‍ കേരള കമ്പനിയും ജില്ല പഞ്ചായത്തും ചേര്‍ന്ന് ചെലവഴിക്കാനാണ് തീരുമാനം. ഈ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍നിന്ന് ജില്ല പഞ്ചായത്ത് ആദ്യ ഗഡുവായി 1.5 കോടി ഇതിനായി നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ജില്ല പഞ്ചായത്തും സര്‍ക്കാറും ചേര്‍ന്ന് ഇത്തരമൊരു പ്ലാന്‍റ് സ്ഥാപിക്കുന്നത്.

ത്രിതല പഞ്ചായത്തുകളും നഗരസഭകളും ചേര്‍ന്ന് ജില്ലയില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്‍റ് ആരംഭിക്കുന്നത്. ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളിലും നഗരസഭകളിലും ശേഖരിക്കുന്ന പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളും ബ്ലോക്ക് തലത്തില്‍ തരംതിരിച്ച ശേഷം ഈ പ്ലാന്‍റില്‍ എത്തിക്കും. തുടര്‍ന്ന് പുനരുപയോഗത്തിന് സാധ്യമാകുന്ന വിധത്തില്‍ സംസ്‌കരണം നടത്തുകയും ചെയ്യും.

10,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടവും പ്ലാസ്റ്റിക് തരംതിരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ആവശ്യമായ യന്ത്രോപകരണങ്ങളും ഇവിടെ ഉണ്ടാകും. വൈദ്യുതി ലഭ്യമാക്കുന്നതിന് 100 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്‍റും സ്ഥാപിക്കും. ഒരുദിവസം അഞ്ച് ടണ്‍ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനും 500 ടണ്‍ സൂക്ഷിക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനും ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ കണ്‍വീനറുമായ ഒരു മാനേജിങ് കമ്മിറ്റിയായിരിക്കും പ്ലാന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, വൈസ് പ്രസിഡന്‍റ് സാറ തോമസ്, ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ പി. കേശവന്‍ നായര്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍, ഫിനാന്‍സ് ഓഫിസര്‍ നന്ദകുമാര്‍, ഹരിതകേരളം മിഷന്‍ കോഓഡിനേറ്റര്‍ ആര്‍.രാജേഷ്, ക്ലീന്‍ കേരള കമ്പനി പ്രോജക്ട് മാനേജര്‍ ശ്രീജിത്, ജില്ല മാനേജര്‍ ദിലീപ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    
News Summary - District Panchayat with a plan for plastic waste treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.