പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് പദ്ധതിയുമായി ജില്ല പഞ്ചായത്ത്
text_fieldsത്രിതല പഞ്ചായത്തുകളും നഗരസഭകളും ചേര്‍ന്ന് ജില്ലയില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്‍റ് ആരംഭിക്കുന്നത്. ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളിലും നഗരസഭകളിലും ശേഖരിക്കുന്ന പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളും ബ്ലോക്ക് തലത്തില്‍ തരംതിരിച്ച ശേഷം ഈ പ്ലാന്‍റില്‍ എത്തിക്കും. തുടര്‍ന്ന് പുനരുപയോഗത്തിന് സാധ്യമാകുന്ന വിധത്തില്‍ സംസ്‌കരണം നടത്തുകയും ചെയ്യും.
10,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടവും പ്ലാസ്റ്റിക് തരംതിരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ആവശ്യമായ യന്ത്രോപകരണങ്ങളും ഇവിടെ ഉണ്ടാകും. വൈദ്യുതി ലഭ്യമാക്കുന്നതിന് 100 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്‍റും സ്ഥാപിക്കും. ഒരുദിവസം അഞ്ച് ടണ്‍ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനും 500 ടണ്‍ സൂക്ഷിക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനും ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ കണ്‍വീനറുമായ ഒരു മാനേജിങ് കമ്മിറ്റിയായിരിക്കും പ്ലാന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, വൈസ് പ്രസിഡന്‍റ് സാറ തോമസ്, ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ പി. കേശവന്‍ നായര്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍, ഫിനാന്‍സ് ഓഫിസര്‍ നന്ദകുമാര്‍, ഹരിതകേരളം മിഷന്‍ കോഓഡിനേറ്റര്‍ ആര്‍.രാജേഷ്, ക്ലീന്‍ കേരള കമ്പനി പ്രോജക്ട് മാനേജര്‍ ശ്രീജിത്, ജില്ല മാനേജര്‍ ദിലീപ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.