പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. റാന്നി പെരുനാട് മാമ്പാറ മുബാറക് മൻസിലിൽ അജ്മൽ ( 21) നെ പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
പെൺകുട്ടിയുടെ വീടുമായി അടുത്തിടപഴുകിയിരുന്ന ആളാണ് അജ്മൽ. ഡി.വൈ.എഫ്.ഐ കിഴക്കേ മാമ്പാറ യൂണിറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ്. സഹോദരനുമായുള്ള സൗഹ്യദം മുതലെടുത്താണ് പെൺകുട്ടിയെ വലയിൽ വീഴ്ത്തിയത് .പിന്നീട് ഫോണിലൂടെ ബന്ധം സ്ഥാപിച്ചു . കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി.
വിവാഹ വാഗ്ദാനവും നൽകിയിരുന്നു. പ്രണയം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് യുവാവിനെ താക്കീത് ചെയ്തിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ദൂരെയുള്ള ബന്ധു വീട്ടിലേക്ക് മാറ്റി. . പെൺകുട്ടിയെ തിരികെ എത്തിച്ചില്ലെങ്കിൽ ഇരുവരുടെയും സ്വകാര്യ ദ്യശ്യങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് പെൺകുട്ടി എസ്.പിയ്ക്ക് പരാതി നൽകിയത്. അവിടെ നിന്ന് കേസ് വനിതാ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.