അടൂർ: ഒരു മാസത്തിലേറെയായി ജീവനക്കാരില്ലാതിരുന്ന ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മൂന്ന് ജീവനക്കാരെ താൽക്കാലികമായി നിയമിച്ച് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഉത്തരവായി. 'ആരോഗ്യകരമാതെ ആതുരാലയങ്ങൾ' 'മാധ്യമം' പരമ്പരയിൽ പ്രസിദ്ധീകരിച്ച 'ഐ.സി.യുവിലാണ് ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം' വാർത്തയെ തുടർന്നാണ് നടപടി.
ഏഴംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നും ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നും ഓരോ സീനിയർ ക്ലർക്കുമാരെയും കൂടൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന് സീനിയർ അറ്റൻഡറെയുമാണ് താൽക്കാലികമായി സ്റ്റോപ് ഗ്യാപ് അറേഞ്ച്മെന്‍റിൽ ഡി.എം.ഒ ഡോ. എൽ. അനിതകുമാരി നിയമിച്ച് ഉത്തരവായത്. ദിനംപ്രതി 300 രോഗികള്‍ ഇവിടെ ചികിത്സക്ക് എത്തുന്നുണ്ട്.
ഏനാദിമംഗലം സി.എച്ച്.സിയിൽ ഒരുമാസമായി ഓഫിസിെൻറ പ്രവര്‍ത്തനം അവതാളത്തലാണെന്ന് 'മാധ്യമം' വാർത്തയിൽ പറഞ്ഞിരുന്നു. ഒരു ഹെഡ്ക്ലര്‍ക്ക് മാത്രമാണുള്ളത്. രണ്ടു ക്ലര്‍ക്കുമാരെ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ അടൂരും പത്തനംതിട്ടയിലും ജനറല്‍ ആശുപത്രികളിലേക്ക് അയച്ചു.
ഒരാള്‍ ദീര്‍ഘകാല അവധിയിലാണ്. കൊല്ലം ജില്ലക്കാരനായ ഹെഡ്ക്ലര്‍ക്ക് എത്തി വേണം ഓഫിസ് തുറക്കാനും ജോലികള്‍ ചെയ്യാനും. ഇദ്ദേഹം അവധിയെടുത്താല്‍ അന്ന് ഓഫിസ് പ്രവര്‍ത്തനമില്ല. പലതവണ ഇതുസംബന്ധിച്ച് ഡി.എം.ഒക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനും പരാതി നല്‍കിയെങ്കിലും ഒരു പരിഹാരവുമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.