തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ എന്‍കോര്‍

പ​ത്ത​നം​തി​ട്ട: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ല്‍കു​ന്ന​തു മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം വ​രെ​യു​ള്ള പ്ര​ക്രി​യ​ക​ൾ ഏ​കോ​പി​പ്പി​ച്ച് എ​ന്‍കോ​ര്‍ സോ​ഫ്റ്റ്​ വെ​യ​ര്‍. സ്ഥാ​നാ​ര്‍ഥി​യു​ടെ നാ​മ​നി​ർ​ദേ​ശ​ങ്ങ​ള്‍, സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ള്‍, വോ​ട്ട​ര്‍മാ​രു​ടെ എ​ണ്ണം, വോ​ട്ടെ​ണ്ണ​ല്‍, ഫ​ല​ങ്ങ​ള്‍, ഡേ​റ്റ മാ​നേ​ജ്മെ​ന്റ് എ​ന്നി​വ നി​രീ​ക്ഷി​ക്കു​ന്ന​തി​നും തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.

രാ​ഷ്ട്രീ​യ റാ​ലി​ക​ള്‍, റോ​ഡ് ഷോ​ക​ള്‍, യോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​ക്ക്​ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നോ ​ഒ​ബ്ജ​ക്ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റും എ​ന്‍കോ​റി​ലൂ​ടെ ല​ഭ്യ​മാ​കും.

എ​ന്‍കോ​ര്‍ സോ​ഫ്റ്റ് വെ​യ​റു​മാ​യി ബ​ന്ധി​പ്പി​ച്ച സു​വി​ധ പോ​ര്‍ട്ട​ല്‍ മു​ഖേ​ന​യും സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്കും പൊ​തു​ജ​ന​ങ്ങ​ള്‍ക്കും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍, വോ​ട്ട് എ​ണ്ണ​ല്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ അ​റി​യാ​നാ​കും.

2019: ട്രാ​ന്‍സ്ജെ​ന്‍ഡേ​ഴ്‌​സ് നൂ​റു​ ശ​ത​മാ​നം വോ​ട്ട് ചെ​യ്ത​ത് പ​ത്ത​നം​തി​ട്ട​യി​ല്‍

പ​ത്ത​നം​തി​ട്ട: 2019ലെ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്രാ​ന്‍സ്‌​ജെ​ന്‍ഡേ​ഴ്‌​സ് വി​ഭാ​ഗം നൂ​റു​ശ​ത​മാ​ന​വും വോ​ട്ട് ചെ​യ്ത സം​സ്ഥാ​ന​ത്തെ ര​ണ്ട് മ​ണ്ഡ​ല​ത്തി​ല്‍ ഒ​ന്ന് പ​ത്ത​നം​തി​ട്ട. സം​സ്ഥാ​ന ച​രി​ത്ര​ത്തി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗ​ത്തി​ല്‍ നൂ​റു​ശ​ത​മാ​നം പേ​രെ​യും വോ​ട്ട് ചെ​യ്യി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ ജി​ല്ല​ക​ളി​ല്‍ ഒ​ന്നാ​യും ഇ​തോ​ടെ പ​ത്ത​നം​തി​ട്ട മാ​റി. ഒ​രു വോ​ട്ട​ര്‍ മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന മാ​വേ​ലി​ക്ക​ര​യാ​ണ് മ​റ്റൊ​രു മ​ണ്ഡ​ലം.

ആ​കെ മൂ​ന്ന് വോ​ട്ടാ​യി​രു​ന്നു ഈ ​വി​ഭാ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി, ആ​റ​ന്‍മു​ള, അ​ടൂ​ര്‍ എ​ന്നീ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍നി​ന്ന്​ ഓ​രോ​രു​ത്ത​ര്‍ വീ​ത​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ ഏ​ഴു​പേ​രാ​ണ് ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​ക്കു​റി​യും ഈ ​വി​ഭാ​ഗ​ത്തി​ന്റെ നൂ​റു​ശ​ത​മാ​നം വോ​ട്ടി​ങ്​ ഉ​റ​പ്പാ​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലാ​ണ്​ സ്വീ​പ്.

സ്ഥാ​നാ​ര്‍ഥി​ക​ളെ അ​റി​യാം, നോ ​യു​വ​ര്‍ കാ​ന്‍ഡി​ഡേ​റ്റി​ലൂ​ടെ

പ​ത്ത​നം​തി​ട്ട: സ്ഥാ​നാ​ര്‍ഥി​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​റി​യാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഒ​രു​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍. നോ ​യു​വ​ര്‍ കാ​ന്‍ഡി​ഡേ​റ്റ് (കെ.​വൈ.​സി) എ​ന്ന ആ​പ്പാ​ണ് ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ന്‍ഡ്രോ​യി​ഡ്, ഐ.​ഒ.​എ​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍നി​ന്ന് ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.

സ്ഥാ​നാ​ര്‍ഥി​ക​ള്‍, നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ക്കു​ന്ന സ​മ​യ​ത്തെ അ​വ​രു​ടെ പ​ശ്ചാ​ത്ത​ലം, സ​ത്യ​വാ​ങ്മൂ​ലം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ കെ.​വൈ.​സി ആ​പ്പി​ലൂ​ടെ അ​റി​യാ​ന്‍ സാ​ധി​ക്കും. സ്ഥാ​നാ​ര്‍ഥി​ക​ള്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള ക്രി​മി​ന​ല്‍ കേ​സു​ക​ളും നി​ല​വി​ലെ സ്ഥി​തി​യും ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ അ​റി​യാം.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റാ​ൻ​ഡ​മൈ​സേ​ഷ​ന്‍ ന​ട​ന്നു

പ​ത്ത​നം​തി​ട്ട: പോ​ളി​ങ്​ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റാ​ൻ​ഡ​മൈ​സേ​ഷ​ന്‍ ക​ല​ക്ട​റേ​റ്റി​ല്‍ ന​ട​ന്നു. ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍ക്കു​ള്ള പോ​സ്റ്റി​ങ്​ ഓ​ര്‍ഡ​ര്‍ ഓ​ണ്‍ലൈ​നാ​യി സ്ഥാ​പ​ന​മേ​ധാ​വി​ക​ള്‍ക്ക് ല​ഭ്യ​മാ​ണ്. ഇ​വ​ര്‍ ഓ​ര്‍ഡ​ര്‍ സോ​ഫ്‌​റ്റ്​​വെ​യ​ര്‍ മു​ഖേ​ന പോ​സ്റ്റി​ങ്​ ഓ​ര്‍ഡ​ര്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് ഉ​ട​ന്‍ ജീ​വ​ന​ക്കാ​ര്‍ക്ക് ന​ല്‍ക​ണ​മെ​ന്ന് ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷ ന​ല്‍കാം

പ​ത്ത​നം​തി​ട്ട: പോ​ളി​ങ്​ ഓ​ഫി​സ​ര്‍മാ​ര്‍ (ര​ണ്ടും മൂ​ന്നും) ഏ​പ്രി​ല്‍ ര​ണ്ടു മു​ത​ല്‍ നാ​ലു​വ​രെ രാ​വി​ലെ അ​വ​ര്‍ ജോ​ലി ചെ​യ്യു​ന്ന അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട ചു​വ​ടെ പ​റ​യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷ ന​ല്‍കാ​വു​ന്ന​താ​ണെ​ന്ന് ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. വോ​ട്ട് ചെ​യ്യു​ന്ന അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ പോ​ളി​ങ്​ ബൂ​ത്ത് ന​മ്പ​ര്‍, ക്ര​മ​ന​മ്പ​ര്‍, ഇ​ല​ക്ഷ​ന്‍ ഐ.​ഡി കാ​ര്‍ഡി​ന്റെ പ​ക​ര്‍പ്പ് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം.

ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി സ​ര്‍ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ പോ​സ്റ്റി​ങ് ഓ​ര്‍ഡ​റി​നൊ​പ്പം അ​യ​ച്ചി​ട്ടു​ണ്ട്. തി​രു​വ​ല്ല-​തി​രു​വ​ല്ല സെ​ന്റ് മേ​രീ​സ് വി​മ​ന്‍സ് കോ​ള​ജ്, റാ​ന്നി-​സെ​ന്റ് തോ​മ​സ് കോ​ള​ജ് റാ​ന്നി, ആ​റ​ന്മു​ള-​കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ​ത്ത​നം​തി​ട്ട, കോ​ന്നി-​എ​സ് എ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ കോ​ന്നി (ഏ​പ്രി​ല്‍ മൂ​ന്നി​നും നാ​ലി​നും), അ​ടൂ​ര്‍-​അ​ടൂ​ര്‍ ബോ​യ്സ് ഹൈ​സ്‌​കൂ​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് അ​പേ​ക്ഷ ന​ല്‍കേ​ണ്ട കേ​ന്ദ്ര​ങ്ങ​ൾ.

സ​ത്യ​വാ​ങ്മൂ​ലം ആ​ര്‍ക്കും പ​രി​ശോ​ധി​ക്കാം

പ​ത്ത​നം​തി​ട്ട: സ്ഥാ​നാ​ര്‍ഥി​യു​ടെ സ​ത്യ​വാ​ങ്മൂ​ല​വും മ​റ്റ് അ​നു​ബ​ന്ധ​വി​വ​ര​ങ്ങ​ളും ജ​ന​ങ്ങ​ള്‍ക്ക് ഓ​ണ്‍ലൈ​നാ​യി ല​ഭ്യ​മാ​ണെ​ന്ന് ക​ല​ക്ട​റും വ​ര​ണാ​ധി​കാ​രി​യു​മാ​യ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

അ​ഫി​ഡ​വി​റ്റ് പോ​ര്‍ട്ട​ല്‍ മു​ഖേ​ന​യാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ര്‍പ്പി​ച്ച​തി​ന് ശേ​ഷം ഇ​ല​ക്ഷ​ന്‍ ക​മീ​ഷ​ന്റെ എ​ന്‍കോ​ര്‍ പോ​ര്‍ട്ട​ലി​ല്‍ ഡേ​റ്റ അ​പ്​​ലോ​ഡ് ചെ​യ്യും. ഇ​തോ​ടെ ഫോ​ട്ടോ​യും സ​ത്യ​വാ​ങ്മൂ​ല​വും അ​ട​ങ്ങി​യ സ​മ്പൂ​ര്‍ണ കാ​ന്‍ഡി​ഡേ​റ്റ് പ്രൊ​ഫൈ​ല്‍ പോ​ര്‍ട്ട​ലി​ല്‍ ദൃ​ശ്യ​മാ​കും. ജ​ന​ങ്ങ​ള്‍ക്ക് https://affidavit.eci.gov.in/ വെ​ബ്സൈ​റ്റി​ലൂ​ടെ വി​വ​ര​ങ്ങ​ള്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.

വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം 25 വ​രെ അ​പേ​ക്ഷി​ച്ച​വ​ര്‍ക്ക്

പ​ത്ത​നം​തി​ട്ട: വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​വ​സ​ര​മു​ള്ള​ത് മാ​ര്‍ച്ച് 25വ​രെ വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാ​ന്‍ അ​പേ​ക്ഷി​ച്ച​വ​ര്‍ക്കാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ്​ വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു. ഈ ​അ​പേ​ക്ഷ​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ത​ല പ​രി​ശോ​ധ​ന ന​ട​ത്തി അ​ര്‍ഹ​രാ​യ​വ​രെ ഉ​ള്‍പെ​ടു​ത്തി ഏ​പ്രി​ല്‍ നാ​ലി​ന് അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

പു​തു​താ​യി പേ​ര് ചേ​ര്‍ത്ത​വ​ര്‍ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. ഏ​പ്രി​ല്‍ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​വ​സ​രം ഉ​ണ്ടാ​കു​മെ​ന്ന തെ​റ്റാ​യ സ​ന്ദേ​ശം വാ​ട്‌​സ്ആ​പ് ഉ​ള്‍പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്​ വോ​ട്ട​ര്‍മാ​ര്‍ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് അ​റി​യി​പ്പ് ന​ല്‍കു​ന്ന​തെ​ന്ന്​ ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

സ്‌​കൂ​ളു​ക​ളി​ലെ യോ​ഗ​ങ്ങ​ള്‍ക്കും നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്ക​ണം

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ള്‍ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടു​ക​ളി​ല്‍ യോ​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മ്പോ​ള്‍ നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് വ​ര​ണാ​ധി​കാ​രി​യാ​യ ക​ല​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

സ്‌​കൂ​ള്‍-​കോ​ള​ജു​ക​ളി​ലെ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ അ​നു​സ​രി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ത​ട​സ്സ​മു​ണ്ടാ​ക​രു​ത്. സ​ബ്ഡി​വി​ഷ​ന​ല്‍ ഓ​ഫി​സ​ര്‍, സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്റ് എ​ന്നി​വ​രി​ല്‍നി​ന്നും മു​ന്‍കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണം. ആ​ദ്യ​മെ​ത്തു​ന്ന അ​പേ​ക്ഷ​ക​ര്‍ക്ക് ആ​ദ്യം എ​ന്ന മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് അ​നു​മ​തി ന​ല്‍കാം.

സ്ഥി​ര​മാ​യി ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ​ക​ക്ഷി​ക്ക് മാ​ത്ര​മാ​യി ഗ്രൗ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ല. ഉ​പ​യോ​ഗ​ശേ​ഷം കേ​ടു​പാ​ടു​കൂ​ടാ​തെ ഗ്രൗ​ണ്ട് തി​രി​കെ കൈ​മാ​റ​ണം. അ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക അ​ത​ത് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ള്‍ ന​ല്‍ക​ണം. നി​ര്‍ദേ​ശ​ങ്ങ​ള്‍ മ​റി​ക​ട​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി മു​ന്ന​റി​യി​പ്പ് ന​ല്‍കി.

നീ​ക്കം ചെ​യ്ത സ്ഥാ​ന​ത്ത് വീണ്ടും പോ​സ്റ്റ​റു​ക​ള്‍ പ​തി​ക്ക​രു​ത്

പ​ത്ത​നം​തി​ട്ട: പോ​സ്റ്റ​റു​ക​ള്‍/ പ​ര​സ്യം/ ചു​മ​രെ​ഴു​ത്ത് എ​ന്നി​വ നീ​ക്കം ചെ​യ്ത സ്ഥാ​ന​ത്ത് വീ​ണ്ടും പ​തി​ക്ക​രു​തെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ.

ഒ​രു സ്ഥാ​നാ​ര്‍ഥി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ച തീ​യ​തി മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ വി​വി​റ്റി, എ​ഫ്.​എ​സ്, എ​സ്എ​സ്റ്റി, എ.​ഡി.​എ​സ് തു​ട​ങ്ങി​യ സം​ഘ​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ല്‍ പൊ​തു ഇ​ട​ങ്ങ​ളി​ല്‍ പ​തി​ക്കു​ന്ന/​എ​ഴു​തു​ന്ന/​ചു​മ​രെ​ഴു​ത്തു​ക​ള്‍ /തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ങ്ങ​ള്‍ എ​ന്നി​വ നീ​ക്കം ചെ​യ്യും. ഇ​തി​ന്റെ ചെ​ല​വ് അ​ത​ത് സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ ചെ​ല​വി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും.

രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ വി​ദ്യാ​ല​യ ഗ്രൗ​ണ്ടു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന യോ​ഗ​ങ്ങ​ള്‍ നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക് അ​നു​സൃ​ത​മാ​ക​ണം. സ്‌​കൂ​ള്‍ കോ​ള​ജു​ക​ളി​ലെ അ​ക്കാ​ദ​മി​ക്ക് ക​ല​ണ്ട​റ​നു​സ​രി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഒ​രു​ത​ര​ത്തി​ലും ത​ട​സ്സ​മാ​ക​രു​ത്. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് എ​ജു​ക്കേ​ഷ​നി​ല്‍നി​ന്നും, വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മാ​നേ​ജ്മെ​ന്റി​ല്‍നി​ന്നും അ​നു​മ​തി വാ​ങ്ങ​ണം. ആ​ദ്യ​മെ​ത്തു​ന്ന അ​പേ​ക്ഷ​ക​ര്‍ എ​ന്ന മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് അ​നു​മ​തി ന​ല്‍കാം.

സ്ഥി​ര​മാ​യി ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ക്ക് മാ​ത്ര​മാ​യി ഗ്രൗ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കാ​ന്‍ പാ​ടി​ല്ല. ഉ​പ​യോ​ഗ​ശേ​ഷം കേ​ടു​പാ​ടു​ക​ള്‍ കൂ​ടാ​തെ​യാ​ണ് ഗ്രൗ​ണ്ട് തി​രി​കെ കൈ​മാ​റേ​ണ്ട​ത്. അ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക അ​ത​ത് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍ ഒ​ടു​ക്ക​ണം.

നി​ർ​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Encore to coordinate the election process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.