പത്തനംതിട്ടയിൽ ഏഴിടത്ത്​ കള്ളവോട്ടെന്ന്​; ‘കൈ’യിൽ കുത്തിയപ്പോൾ താമര തെളിഞ്ഞെന്നും​ ആരോപണം

പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ വ​ട​ക്ക്​ എ​സ്.​എ​ൻ.​വി സ്​​കൂ​ളി​ലെ ബൂ​ത്ത്​ ന​മ്പ​ർ ഒ​ന്നി​ൽ ​കൈ ​ചി​ഹ്ന​ത്തി​ൽ വോ​ട്ട്​ ചെ​യ്ത​പ്പോ​ൾ തെ​ളി​ഞ്ഞ​ത്​ താ​മ​ര​യെ​ന്ന്​ പ​രാ​തി. സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി എ​ത്തി പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും വോ​ട്ട്​ ചെ​യ്ത യു​വ​തി രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ൽ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ർ തു​ട​ർ​ന​ട​പ​ടി​ക്ക്​ ത​യാ​റാ​യി​ല്ല. പ്ര​തി​ഷേ​ധം​മൂ​ലം ഇ​വി​ടെ വോ​ട്ടെ​ടു​പ്പ്​ നാ​ലു​മ​ണി​ക്കൂ​റോ​ളം ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടു. എ​ൽ.​ഡി.​എ​ഫും എ​ൻ.​ഡി.​എ​യും ആ​ന്‍റോ ആ​ന്‍റ​ണി​യു​ടേ​ത്​ നാ​ട​ക​മാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ രം​ഗ​ത്തു​വ​ന്ന​തോ​ടെ കൂ​ടു​ത​ൽ പൊ​ലീ​സെ​ത്തി അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ഴി​വാ​ക്കി​യാ​ണ് വൊ​ട്ടെ​ടു​പ്പ്​ സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യ​ത്. മ​ണ്ഡ​ല​ത്തി​ൽ ഏ​ഴു ബൂ​ത്തു​ക​ളി​ൽ ക​ള്ള​വോ​ട്ട്​ ചെ​യ്​​തെ​ന്ന പ​രാ​തി​യു​ണ്ടാ​യി. യ​ഥാ​ർ​ഥ വോ​ട്ട​ർ വോ​ട്ട്​ ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ വോ​ട്ട്​ മ​റ്റാ​രോ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ച്​ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കു​ക​യോ കേ​സ്​ എ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​​ല്ല.

വ്യാ​ജ തി​രി​ച്ച​റി​യി​ൽ കാ​ർ​ഡ്​ നി​ർ​മി​ച്ച്​ സി.​പി.​എം ​ക​ള്ള​വോ​ട്ടി​ന്​ ശ്ര​മി​ക്കു​ന്ന​താ​യി യു.​ഡി.​എ​ഫ്​ നേ​ര​ത്തേ വ​ര​ണാ​ധി​കാ​രി​ക്ക്​ പ​രാ​തി ന​ൽ​കു​ക​യും ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്ന​താ​ണ്​. വോ​ട്ട്​​ യ​ന്ത്രം പ​ണി​മു​ട​ക്കി​യ​തി​നാ​ൽ രാ​വി​ലെ നി​ര​വ​ധി ബൂ​ത്തു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ്​ വൈ​കി. പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും വോ​ട്ടി​ങ്​ മ​ന്ദ​ഗ​തി​യി​ലു​മാ​യി​രു​ന്നു. വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യും 40 വോ​ട്ടു​യ​ന്ത്ര​ങ്ങ​ളാ​ണ്​ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന്​ മാ​റ്റി​സ്ഥാ​പി​ക്കേ​ണ്ടി വ​ന്ന​ത്. സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി പ​ത്ത​നം​തി​ട്ട​യി​ൽ വോ​ട്ട്​ ചെ​യ്ത​പ്പോ​ൾ തോ​മ​സ്​ ഐ​സ​ക്കി​നും അ​നി​ൽ ആ​ന്‍റ​ണി​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തി​യി​രു​ന്നു വോ​ട്ട്. ആ​റു​മ​ണി​ക്കു​ശേ​ഷ​വും മു​പ്പ​തി​ലേ​റെ ബൂ​ത്തു​ക​ളി​ൽ സ്ലി​പ്പ്​ ന​ൽ​കി പോ​ളി​ങ്​ തു​ട​ർ​ന്നു. വോ​ട്ടി​ങ്​ സ​മ​യം ക​ഴി​ഞ്ഞ്​ 6.30 ആ​യ​പ്പോ​ൾ 63.06 ആ​യി​രു​ന്നു പോ​ളി​ങ്​ ശ​ത​മാ​നം. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടി​ങ്​ ശ​ത​മാ​നം 74.24 ആ​ണ്.

Tags:    
News Summary - Fake vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.