കോഴഞ്ചേരി: രാത്രി വീടിനുമുന്നിലെ റോഡിൽ നിൽക്കുന്നതാരാണെന്ന് ചോദിച്ച വിരോധത്തിൽ ഗൃഹനാഥനെ മർദിക്കുകയും തടസ്സം പിടിച്ച മകനെ കമ്പികൊണ്ട് തലയിലും മറ്റും അടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ കോയിപ്രം പൊലീസ് പിടികൂടി.
അയിരൂർ തടിയൂർ കാവ്മുക്ക് മുടവൻ പൊയ്കയിൽ വീട്ടിൽ ശശിക്കും മകൻ അക്ഷയ് കുമാറിനുമാണ് ഞായറാഴ്ച മർദനമേറ്റത്. അയിരൂർ തടിയൂർ കാവ്മുക്ക് കളപ്പുരക്കൽ രാജേഷ് (55), കളപ്പുരക്കൽ രാഹുൽ (18), കോയിപ്രം കുറവൻകുഴി ആന്താലിമൺ സുജിത് (21) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ കാവുമുക്കിൽ ഒന്നാം പ്രതി രാജേഷിന്റെ വീടിനു സമീപത്തുനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവസ്ഥലത്തുനിന്നും കല്ലും ഓടിന്റെ കഷണവും കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇൻസ്പെക്ടർ സജീഷ് കുമാർ, എസ്.ഐ. പ്രകാശ്, എ.എസ്.ഐ ഷിറാസ്, സി.പി.ഒമാരായ വിപിൻ രാജ്, സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.