പത്തനംതിട്ട: കോവിഡ് പ്രതിരോധത്തിെൻറ മറവിൽ മത്സ്യ വ്യാപാരികളെയും വഴിയോര കച്ചവടക്കാരെയും സർക്കാർ അന്യായമായി ദ്രോഹിക്കുന്നതിനെതിരെ എസ്.ഡി.പി.ഐ നേതൃത്വത്തിൽ തിരുവോണ ദിവസം കലക്ടേററ്റ് പടിക്കൽ പട്ടിണിസമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെയാണ് സമരം.
മത്സ്യ മാർക്കറ്റുകൾ അടച്ചിട്ടതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ മാസങ്ങളായി പട്ടിണിയിലാണ്. വീട്ടുപടിക്കലിൽ എത്തിച്ചുള്ള വ്യാപാരങ്ങളും നിരോധിച്ചു. എന്നാൽ, ഓൺലൈൻ ഡെലിവറികൾക്കോ മുന്തിയ ഹോട്ടലുകളുടെ ഹോം ഡെലിവറികൾക്കൊ ഒരു നിയന്ത്രണവുമില്ല. വഴിയോര കച്ചവടക്കാരെ പൂർണമായും ഒഴിപ്പിച്ചിരിക്കുകയാണ്. ഏതൊരു വ്യാപാരികളുടെയും പ്രതീക്ഷയാണ് ഓണക്കച്ചവടം.
അസംഘടിത മേഖലകളിൽ പ്രവർത്തിക്കുന്നവർ ജീവിക്കേണ്ടതില്ല എന്ന നിലപാടിലാണ് സർക്കാറുകൾ. മത്സ്യ വ്യാപാരികളും വഴിയോര കച്ചവടക്കാരും രോഗം പടർത്തുന്നവരാണ് എന്ന ധാരണ പൊതുസമൂഹത്തിൽ നൽകുന്നതാണ് സർക്കാർ നടപടി. സി.പി.എം നിയന്ത്രണത്തിലുള്ള മത്സ്യ ഫെഡ് സാധാരണക്കാരായ കച്ചവടക്കാരെ പ്രയാസപ്പെടുത്തുകയാണ്. പൊതുവിപണിയിൽ കോർപറേറ്റുകൾക്ക് അവസരം നൽകുകയാണ് സർക്കാർ നടപടിക്ക് പിന്നിലെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ല പ്രസിഡൻറ് അൻസാരി ഏനാത്ത്, സെക്രട്ടറി മുഹമ്മദ് അനീഷ്, ആറന്മുള മണ്ഡലം പ്രസിഡൻറ് മുഹമ്മദ് പി.സലിം എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.