പത്തനംതിട്ട: അടിയന്തരഘട്ടങ്ങളിൽ തങ്ങൾ എത്തുമെന്ന ഉറപ്പുനൽകി പ്രളയ മുന്നൊരുക്കത്തിെൻറ ഭാഗമായി ജില്ലയിലെത്തിയ മത്സ്യത്തൊഴിലാളികളുടെ അവസാന ബാച്ചും കൊല്ലത്തേക്ക് മടങ്ങി. തിരുവല്ലയില്‍നിന്നുള്ള നാല് വള്ളങ്ങളും ഇരുപതോളം മത്സ്യത്തൊഴിലാളികളുമാണ് വ്യാഴാഴ്ച നാട്ടിലേക്കുപോയത്.
കൊല്ലം നീണ്ടകരയില്നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണിവര്‍. വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്ന നിരണം, കടപ്ര, നെടുമ്പ്രം പഞ്ചായത്തുകളിലാണ് നാല് വള്ളങ്ങളും നിലയുറപ്പിച്ചിരുന്നത്.
വള്ളങ്ങള്‍ നിലയുറപ്പിച്ച ഇടങ്ങളില്‍തന്നെ ഇവര്‍ക്കുവേണ്ട താമസസൗകര്യങ്ങളും ഭക്ഷണവും അധികൃതര്‍ ലഭ്യമാക്കിയിരുന്നു. അവസാന ബാച് വള്ളക്കാരെയും തഹസില്‍ദാര്‍ മിനി കെ. തോമസിെൻറ നേതൃത്വത്തിലാണ് യാത്രയാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 25 വള്ളങ്ങളിലായി നൂറോളം മത്സ്യത്തൊഴിലാളികളാണ് കൊല്ലത്തുനിന്ന് ജില്ലയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.