പത്തനംതിട്ട: ആരോഗ്യവകുപ്പ് മന്ത്രിയുടെ ജില്ലയായ പത്തനംതിട്ടയില്‍ വൈറല്‍പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ഇത് പരിഹരിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ഡി.സി.സി നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു.
മഴക്കാലപൂര്‍വ ശുചീകരണത്തിലെ പാളിച്ചകളും ജനറല്‍ ആശുപത്രി, ജില്ല ആശുപത്രി, താലൂക്ക് ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും മെഡിക്കല്‍ ഉദ്യോഗസ്ഥരുടെയും അഭാവം നിലനില്‍ക്കുന്നത് ആരോഗ്യ സംവിധാനത്തിലെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണെന്ന് യോഗം കുറ്റപ്പെടുത്തി.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അകാരണമായി അറസ്റ്റ് ചെയ്തതിലും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിലും ഡി.സി.സി നിർവാഹക സമിതി യോഗം പ്രതിഷേധിച്ചു. സര്‍ക്കാറിെൻറ അഴിമതിക്കൊള്ളയെ ചോദ്യംചെയ്യുന്നവരുടെ വായ് മൂടിക്കെട്ടാനുള്ള നടപടികളില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനം അനുസരിച്ച് 30ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന പന്തംകൊളുത്തി പ്രകടനവും ജൂലൈ നാലാം തീയതി ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന എസ്.പി ഓഫിസ് മാര്‍ച്ചും വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി.സി.സി നിര്‍വാഹക സമിതി യോഗം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിഅംഗം പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.