മല്ലപ്പള്ളി: വെണ്ണിക്കുളം ജങ്ഷനിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഏറെ തിരക്കുള്ള ജങ്ഷനിൽ അധികൃതരുടെ ശ്രദ്ധയില്ലാത്തതാണ് അനധികൃത പാർക്കിങ് വർധിക്കാൻ കാരണമാകുന്നത്. റോഡ് വശങ്ങളിൽ വാഹനങ്ങൾ തോന്നിയ പോലെയാണ് നിർത്തിയിടുന്നത്.
കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയും തിരുവല്ല-റാന്നി റോഡും ചേരുന്ന നാൽക്കവലയിൽ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് പൊലീസിെൻറയും ഹോംഗാർഡിെൻറയും സേവനവും ലഭ്യമല്ല. വാഹന വേഗം നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്നൽ ലൈറ്റ് മിഴിയടച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. എഴുമറ്റൂരിൽനിന്ന് അമിതഭാരം കയറ്റിയ നൂറുകണക്കിന് ടിപ്പറുകളാണ് ഇതുവഴി കടന്നുപോകുന്നത്.
ബസുകൾ ജങ്ഷനോടു ചേർത്തുനിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും മറ്റ് വലിയ സ്ഥാപനങ്ങൾക്ക് കടന്നുപോകുന്നതിനും കഴിയാത്ത അവസ്ഥയും സൃഷ്ടിക്കുന്നു.
കാൽനടക്കാരും സ്കൂൾ വിദ്യാർഥികളും ജീവൻ പണയംവെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.