പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ വി​ക​സ​ന സെ​മി​നാ​ർ

ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

പ​ത്ത​നം​തി​ട്ട: ജി​ല്ല കേ​ന്ദ്ര​മാ​യ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ അ​ർ​ബ​ൻ ഐ.​ടി പാ​ർ​ക്ക് ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്റ​ലി​ജ​ന്റ് ടെ​ക് ട​വ​ർ നി​ർ​മി​ക്കാ​ൻ വി​ക​സ​ന സെ​മി​നാ​റി​ൽ നി​ർ​ദേ​ശം. ന​ഗ​ര​സ​ഭ വി​ക​സ​ന സെ​മി​നാ​റി​ലാ​ണ് ന​ഗ​ര​ത്തി​ന്റെ മു​ഖം മാ​റ്റു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​ര​മാ​യ​ത്.

ന​ഗ​ര​ത്തി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്തെ പ​ഴ​യ സ്വ​കാ​ര്യ ബ​സ്​​സ്റ്റാ​ൻ​ഡി​ലാ​ണ് ഐ.​ടി പാ​ർ​ക്ക് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ പി​ൽ​ഗ്രിം ട്രാ​ൻ​സി​റ്റ് ഹ​ബ് ആ​ൻ​ഡ് ഹൈ​ടെ​ക് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ തു​ട​ങ്ങാ​നു​ള്ള പ​ദ്ധ​തി​യും ആ​ലോ​ച​ന​യി​ലാ​ണ്.

വി​നോ​ദ​ത്തി​നും വി​ശ്ര​മ​ത്തി​നു​മാ​യി ഹാ​പ്പി​ന​സ് പാ​ർ​ക്ക്, ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം ര​ണ്ടാം​ഘ​ട്ടം, ഹാ​ജി സി. ​മീ​ര സാ​ഹി​ബ് സ്മാ​ര​ക ബ​സ്​​സ്റ്റാ​ൻ​ഡ് ടെ​ർ​മി​ന​ലി​നെ ആ​ധു​നീ​ക​രി​ച്ച് പ്ര​ധാ​ന വ്യാ​പാ​ര വാ​ണി​ജ്യ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക തു​ട​ങ്ങി​യ​വ​യും നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടു. ന​ഗ​ര​സ​ഭ​യു​ടെ 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ വി​ക​സ​ന സെ​മി​നാ​ർ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ന​ഗ​ര​ത്തി​ന്റെ ഭാ​വി വി​ക​സ​നം മു​ൻ​നി​ർ​ത്തി​യ പ​ദ്ധ​തി​ക​ളാ​ണ് വി​ക​സ​ന സെ​മി​നാ​റി​ലൂ​ടെ ഉ​രു​ത്തി​രി​യു​ന്ന​ത്. ജി​ല്ല ആ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ മാ​തൃ​ക​യാ​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഭ​ര​ണ​സ​മി​തി ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​ആ​ർ. അ​ജി​ത്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൻ ആ​മി​ന ഹൈ​ദ​ര​ലി, ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി അം​ഗം പി.​കെ. അ​നീ​ഷ്, പ്ര​തി​പ​ക്ഷ നേ​താ​വ് കെ. ​ജാ​സിം​കു​ട്ടി, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ പി.​കെ. ദേ​വാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - IT Park in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT