ജലജീവന്‍ മിഷൻ: സർക്കാർ ഭൂമി കൈമാറി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ജ​ല​ജീ​വ​ന്‍ മി​ഷ​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്​ സ​ര്‍ക്കാ​ര്‍ ഭൂ​മി സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ച്ച​താ​യി കേ​ന്ദ്ര ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ അം​ഗ​ങ്ങ​ൾ വി​ല​യി​രു​ത്തി.

പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ എ. ​മു​ര​ളീ​ധ​ര​ന്‍, രൂ​പ് മു​ഖ​ര്‍ജി എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ കേ​ന്ദ്ര​സം​ഘം ജി​ല്ല​യി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി. തു​ട​ർ​ന്ന്​ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഈ ​വി​വ​രം കൈ​മാ​റി​യ​തെ​ന്ന്​ ക​ല​ക്ട​ർ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ര്‍ അ​റി​യി​ച്ചു.

സ​ര്‍ക്കാ​ര്‍ ഭൂ​മി കൈ​മാ​റു​ന്ന​തി​ല്‍ ജി​ല്ല മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​മാ​ണ് ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, സ്വ​കാ​ര്യ ഭൂ​മി കൈ​മാ​റു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ന്ദ്ര​സം​ഘം പ​റ​ഞ്ഞു. ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി സ്വ​കാ​ര്യ ഭൂ​മി വാ​ങ്ങു​ന്ന​തി​ലും വ​ന​ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​തി​ലും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് ല​ഭ്യ​മാ​ക്കും. ജ​ല​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ജ​ല അ​തോ​റി​റ്റി​യും പ​ഞ്ചാ​യ​ത്തു​ക​ളും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണം. ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു​ക​ള്‍ക്ക് സാ​ങ്കേ​തി​ക പി​ന്തു​ണ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യ​മി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​ത്ത​രും.

പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ ഫ​ല​മാ​യി പെ​പ്പു​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ ഫ​ണ്ടി​ന്റെ അ​ഞ്ച്​ ശ​ത​മാ​നം ഉ​പ​യോ​ഗി​ക്കാ​നാ​കും. ജി​ല്ല​യി​ലെ ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​പ്ലി​ക്കേ​ഷ​ന്‍ നി​ര്‍മി​ക്കാ​ന്‍ കേ​ന്ദ്ര​സം​ഘം സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു. ജി​ല്ല പ്ലാ​നി​ങ്​ ഓ​ഫി​സ​ര്‍ സാ​ബു സി. ​മാ​ത്യു, ജ​ല അ​തോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ ടി.​തു​ള​സീ​ധ​ര​ന്‍, അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ പ്ര​ദീ​പ് ച​ന്ദ്ര, സൂ​പ്ര​ണ്ടി​ങ്​ എ​ൻ​ജി​നീ​യ​ര്‍ ബി.​മ​നു, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Jaljivan Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.