ജലജീവന്‍ മിഷൻ: സർക്കാർ ഭൂമി കൈമാറി
text_fieldsപത്തനംതിട്ട: ജില്ലയിലെ ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി സമയബന്ധിതമായി ലഭിച്ചതായി കേന്ദ്ര ജലജീവന്‍ മിഷന് അംഗങ്ങൾ വിലയിരുത്തി.
പദ്ധതികളുമായി ബന്ധപ്പെട്ട് ദേശീയ ജലജീവന്‍ മിഷന് പ്രതിനിധികളായ എ. മുരളീധരന്, രൂപ് മുഖര്‍ജി എന്നിവര്‍ അടങ്ങിയ കേന്ദ്രസംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. തുടർന്ന് നടന്ന കൂടിക്കാഴ്ചയിലാണ് ഈ വിവരം കൈമാറിയതെന്ന് കലക്ടർ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഭൂമി കൈമാറുന്നതില്‍ ജില്ല മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. അതേസമയം, സ്വകാര്യ ഭൂമി കൈമാറുന്നതിന് ആവശ്യമായ നടപടി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ത്വരിതപ്പെടുത്തണമെന്നും കേന്ദ്രസംഘം പറഞ്ഞു. ജലജീവന്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ ഭൂമി വാങ്ങുന്നതിലും വനഭൂമി അനുവദിക്കുന്നതിലും ആവശ്യമായ ഇടപെടലുകള്‍ കേന്ദ്രത്തില്‍നിന്ന് ലഭ്യമാക്കും. ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ ജല അതോറിറ്റിയും പഞ്ചായത്തുകളും പരിശോധനകള്‍ നടത്തണം. ജലജീവന്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പഞ്ചായത്തുകള്‍ക്ക് സാങ്കേതിക പിന്തുണയും ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള സൗകര്യവും ഒരുക്കിത്തരും.
പ്രകൃതിദുരന്തങ്ങളുടെ ഫലമായി പെപ്പുകളിലും അടിസ്ഥാന സൗകര്യങ്ങളിലും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് ജലജീവന്‍ മിഷന് ഫണ്ടിന്റെ അഞ്ച് ശതമാനം ഉപയോഗിക്കാനാകും. ജില്ലയിലെ ജലജീവന്‍ മിഷന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ആപ്ലിക്കേഷന്‍ നിര്‍മിക്കാന്‍ കേന്ദ്രസംഘം സഹായം വാഗ്ദാനം ചെയ്തു. ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു, ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയര്‍ ടി.തുളസീധരന്‍, അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ പ്രദീപ് ചന്ദ്ര, സൂപ്രണ്ടിങ് എൻജിനീയര്‍ ബി.മനു, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.