പത്തനംതിട്ട: ശബരിമല മുഖ്യ വിഷയമായ ജില്ലയിൽ ഇടതു പക്ഷത്തിന് തുണയായത് യു.ഡി.എഫിെൻറ സംഘടന ദൗർബല്യങ്ങൾ. ഒപ്പം ബി.ജെ.പിക്ക് കുറഞ്ഞ വോട്ടുകളുടെ നേട്ടം കൊയ്യാനും എൽ.ഡി.എഫിന് കഴിഞ്ഞുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജില്ലയെ മുൻ നിർത്തി ഉയർന്ന ബി.ജെ.പി -സി.പി.എം ഡീൽ ആരോപണം വലിയ ചർച്ചയായിരുന്നു.
എൽ.ഡി.എഫ് നേട്ടം കൊയ്തുവെങ്കിലും സംസ്ഥാനത്ത് ഒരിടത്തും ബി.ജെ.പിക്ക് നേട്ടം ഉണ്ടായില്ല. ഇതോടെ ആരോപണം പതിരായിരുന്നുവെന്നും, അതല്ല ബി.ജെ.പി വഞ്ചിക്കെപ്പടുകയായിരുന്നുവെന്നും രണ്ട് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ജാതി, മത സംഘടനകളെല്ലാം യു.ഡി.എഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ എൽ.ഡി.എഫിനായി. യു.ഡി.എഫിന് ബൂത്തുതലത്തിൽ കാര്യമായ പ്രവർത്തനം ഇല്ലാതായതോടെ എൽ.ഡി.എഫിന് കാര്യങ്ങൾ എളുപ്പമായി.
കുറെയെങ്കിലും പ്രവർത്തനം നടന്ന അടൂരിലും റാന്നിയിലും കടുത്ത മത്സരം കാഴ്ചെവക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ താഴെ തട്ടിൽ യു.ഡി.എഫ് പ്രവർത്തകർ കളത്തിലിറങ്ങാത്ത സ്ഥിതിയായിരുന്നു. ജില്ലയിൽ എല്ലാ മണ്ഡലത്തിലും പ്രചാരണത്തിൽ യു.ഡി.എഫ് മറ്റ് രണ്ട് മുന്നണികളുടെയും പിന്നിലായിരുന്നു. ആവശ്യത്തിന് നോട്ടീസും പോസ്റ്ററുകളും പോലും ഉണ്ടായിരുന്നില്ല. പ്രകടന പത്രിക ഇറക്കിയെങ്കിലും അതിെൻറ പ്രസക്തഭാഗങ്ങളടങ്ങിയ നോട്ടീസുകൾ പോലും മിക്കയിടങ്ങളിലും വീടുകളിലെത്തിക്കാനായില്ല. കോൺഗ്രസിനുവേണ്ടി ആത്മാർഥതയോടെ പ്രവർത്തിക്കുന്നവർ ആരുമിെല്ലന്ന സ്ഥിതിയായിരുന്നു.
ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വോട്ടുകൾ കുറഞ്ഞു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ 2019ലെ ഉപതെരെഞ്ഞടുപ്പിലേതിനെക്കാൾ ഒമ്പതിനായിരത്തോളം വോട്ടിെൻറ കുറവാണ് ഇത്തവണ ഉണ്ടായത്. ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുകളുള്ള ആറന്മുളയിലാണ് വോട്ടു ചോർച്ചയും കൂടുതലുണ്ടായത്. ഇതോടെ ആറന്മുളയിൽ എൽ.ഡി.എഫ് ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിെൻറ ഇരട്ടിയിലേറെയായി. ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലത്തിൽ ഹിന്ദു എം.എൽ.എ എന്ന മുദ്രാവാക്യം ഉയർന്നതോടെ അവിടെ ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് വോട്ടുകുറഞ്ഞു. എൽ.ഡി.എഫിലെ പ്രമോദ് നാരായണൻ വിജയിച്ചു കയറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.