കേരളം നടക്കുന്നു; പ​ത്ത​നം​തി​ട്ടയിൽ നടത്തം നാളെ

പ​ത്ത​നം​തി​ട്ട: കേ​ര​ളം ന​ട​ക്കു​ന്നു പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ത്തം സം​ഘ​ടി​പ്പി​ക്കും. ക​ല​ക്​​ട്രേ​റ്റി​ല്‍ നി​ന്നു ജി​ല്ലാ സ്റ്റേ​ഡി​യം വ​രെ​യാ​ണ് ന​ട​ത്തം. തി​രു​വ​ല്ല മാ​ര്‍ത്തോ​മ കോ​ളേ​ജ് ഗ്രൗ​ണ്ടി​ല്‍ നി​ന്ന് വൈ​കി​ട്ട് 3.30നും ​ന​ട​ത്തം സം​ഘ​ടി​പ്പി​ക്കും.

ഇ​ന്റ​ര്‍ നാ​ഷ​ണ​ല്‍ സ്‌​പോ​ര്‍ട്‌​സ് സ​മ്മി​റ്റി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, കാ​യി​ക താ​ര​ങ്ങ​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍, എ​സ്.​പി.​സി, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള്‍, ജി​ല്ല സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, കാ​യി​ക അ​സോ​സി​യേ​ഷ​ന്‍, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ജ​നു​വ​രി 23 മു​ത​ല്‍ 26 വ​രെ​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം ഗ്രീ​ന്‍ ഫീ​ല്‍ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​ഥ​മ അ​ന്താ​രാ​ഷ്ട്ര സ്‌​പോ​ര്‍ട്‌​സ് സ​മ്മി​റ്റ് ന​ട​ക്കു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ക​ല​ക്​​ട്രേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ എ. ​ഷി​ബു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്നു. ജി​ല്ല സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്റ് കെ. ​അ​നി​ല്‍ കു​മാ​ര്‍, ജി​ല്ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, കാ​യി​ക അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - kerala nadakkunnu-Walking in Pathanamthitta on monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.