മല്ലപ്പള്ളി: കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിനു ചുറ്റും കാടുപിടിച്ചു. ഫാർമസിക്ക് സമീപവും കാട് നിറഞ്ഞിട്ടുണ്ട്.ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടങ്ങളും പരിസരവുമാണ് കാടുകയറി നശിക്കുന്നത്. ഇഴജന്തുക്കളും മറ്റും കയറിയാൽ അറിയാൻപോലും കഴിയില്ല. നേരത്തേ ആശുപത്രിയും സന്നദ്ധസംഘനകളുടെ നേതൃത്വത്തിൽ വൃത്തിയാക്കുമായിരുന്നു. ഇപ്പോൾ ആരും തിരിഞ്ഞുനോക്കാറില്ല.
പഞ്ചായത്തിലെ ഏക ആരോഗ്യ കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. അധികൃതരുടെ അനാസ്ഥയാണ് ഈ ദുരവസ്ഥക്ക് കാരണമെന്നാണ് ആക്ഷേപം.പുതുതായി നിർമിച്ച ടോയ്ലറ്റിന് സമീപത്തേക്ക് മുൾപടർപ്പ് കാരണം അടുക്കാൻപോലും കഴിയില്ല. തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ വരെ വൃത്തിയാക്കുമ്പോൾ ഇതൊന്നും കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.