വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി നാ​ളെ

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി തി​ങ്ക​ളാ​ഴ്ച. ഏ​പ്രി​ല്‍ നാ​ലു വ​രെ പേ​ര് ചേ​ര്‍ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടെ​ങ്കി​ലും അ​പേ​ക്ഷ പ​രി​ശോ​ധി​ക്കാ​ന്‍ 10 ദി​വ​സം ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ 25 വ​രെ സ​മ​ര്‍പ്പി​ക്കു​ന്ന​വ​ര്‍ക്കെ വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കൂ.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ന്തി​മ വോ​ട്ട​ര്‍പ​ട്ടി​ക ഏ​പ്രി​ല്‍ നാ​ലി​നു പ്ര​സി​ദ്ധീ​ക​രി​ക്കും. പു​തു​താ​യി പേ​രു ചേ​ര്‍ക്കാ​നും തി​രു​ത്ത​ലു​ക​ള്‍ക്കു​മാ​യി https://voters.eci.gov.in/ വെ​ബ്‌​സൈ​റ്റ് മു​ഖേ​ന അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി​യും ഓ​ണ്‍ലൈ​നാ​യും അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. അ​പേ​ക്ഷ​യി​ല്‍ വോ​ട്ട​ര്‍മാ​രു​ടെ വ​യ​സ്, വി​ലാ​സം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ണ്ടാ​ക​ണം. ഓ​ണ്‍ലൈ​ന്‍ വ​ഴി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ വോ​ട്ട​ര്‍മാ​രു​ടെ ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​ര്‍ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി കൈ​മാ​റും.

ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ വോ​ട്ട​ര്‍മാ​ര്‍ക്ക് എ​സ്.​എം.​എ​സാ​യി ല​ഭി​ക്കും. ഐ​ഡി കാ​ര്‍ഡ് ഇ​ല്ലാ​ത്ത വോ​ട്ട​ര്‍മാ​ര്‍ക്ക് പേ​ര് പ​ട്ടി​ക​യി​ല്‍ ചേ​ര്‍ത്ത​തി​ന് ശേ​ഷം ബി.​എ​ല്‍.​ഒ/ പോ​സ്റ്റ് മു​ഖേ​ന​യോ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ നി​ന്ന് നേ​രി​ട്ടോ വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍ഡ് ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍ക്ക് 1950 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.  

Tags:    
News Summary - Last date for adding name in voter list is monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.