ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച മാ​യ അ​നി​ൽ​കു​മാ​റും അ​നീ​ഷു​മാ​യി എ​ൽ.​ഡി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​നം

ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ നേട്ടം; പുളിക്കീഴ്, കൊമ്പങ്കേരി ഡിവിഷനുകൾ നിലനിർത്തി

തി​രു​വ​ല്ല : ജി​ല്ല പ​ഞ്ചാ​യ​ത്ത് പു​ളി​ക്കീ​ഴ് ഡി​വി​ഷ​നി​ലേ​ക്കും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൊ​മ്പ​േ​ങ്ക​രി ഡി​വി​ഷ​നി​ലേ​ക്കും ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് സീ​റ്റു​ക​ൾ നി​ല​നി​ർ​ത്തി.

പു​ളി​ക്കീ​ഴ് ഡി​വി​ഷ​നി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ്. സ്ഥാ​നാ​ർ​ഥി കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ്​ വി​ഭാ​ഗ​ത്തി​ലെ മാ​യാ അ​നി​ൽ​കു​മാ​ർ വി​ജ​യി​ച്ചു. കാ​വും​ഭാ​ഗം ദേ​വ​സ്വം ബോ​ർ​ഡ് സ്‌​കൂ​ളി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ണ്ണ​ലി​ൽ 1785 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് മാ​യ അ​നി​ൽ​കു​മാ​ർ വി​ജ​യി​ച്ച​ത്.

കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ വാ​ശി​യേ​റി​യ മ​ത്സ​ര​മാ​ണ് ന​ട​ന്ന​ത്. ആ​കെ പോ​ൾ ചെ​യ്ത 31,811 വോ​ട്ടു​ക​ളി​ൽ മാ​യാ അ​നി​ൽ​കു​മാ​ർ 14,772 വോ​ട്ടു​ക​ൾ നേ​ടി.

യു.​ഡി.​എ​ഫ്. സ്ഥാ​നാ​ർ​ഥി കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ്​ വി​ഭാ​ഗ​ത്തി​ലെ ആ​നി തോ​മ​സ് 12,987 വോ​ട്ടും, എ​ൻ.​ഡി.​എ. സ്ഥാ​നാ​ർ​ഥി സ​ന്ധ്യാ മോ​ൾ 5138 വോ​ട്ടും നേ​ടി. ക​ഴി​ഞ്ഞ ത​വ​ണ 4470 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് എം. ​ജോ​സ് വി​ഭാ​ഗ​ത്തി​ലെ ഡാ​ലി​യ സു​രേ​ഷ് ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ രാ​ജി വെ​ച്ച​തി​നാ​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്.

പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൊ​മ്പ​ങ്കേ​രി ഡി​വി​ഷ​നി​ലേ​ക്ക് ന​ട​ന്ന വോ​ട്ടെ​ണ്ണ​ലി​ൽ എ​ൽ.​ഡി.​എ​ഫ്. സ്ഥാ​നാ​ർ​ഥി സി.​പി.​എ​മ്മി​ലെ അ​നീ​ഷ് കു​മാ​ർ വി​ജ​യി​ച്ചു. അ​നീ​ഷ് കു​മാ​ർ 1712 വോ​ട്ടും യു.​ഡി.​എ​ഫ്. സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സി​ലെ വി. ​കെ. മ​ധു 1178 വോ​ട്ടും, എ​ൻ.​ഡി.​എ. സ്ഥാ​നാ​ർ​ഥി വി.​ടി. പ്ര​സാ​ദ് 245 വോ​ട്ടും നേ​ടി. 534 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​നീ​ഷ് കു​മാ​ർ വി​ജ​യി​ച്ച​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പു​ളി​ക്കീ​ഴ് ഡി​വി​ഷ​ന്‍ വ​ര​ണാ​ധി​കാ​രി​യും ജി​ല്ല ക​ല​ക്ട​റു​മാ​യ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രും, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കൊ​മ്പ​ങ്കേ​രി ഡി​വി​ഷ​ന്‍ വ​ര​ണാ​ധി​കാ​രി​യും ജി​ല്ല ര​ജി​സ്ട്രാ​റു​മാ​യ എം. ​ഹ​ക്കീ​മു​മാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഉ​പ​വ​ര​ണാ​ധി​കാ​രി എ.​ഡി.​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍(​ഇ​ല​ക്​​ഷ​ന്‍) ആ​ര്‍. രാ​ജ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​ലെ കൊ​മ്പ​ങ്കേ​രി​യി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 119 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി വി​ജ​യി​ച്ച എ​ൽ.​ഡി.​എ​ഫ്. സ്ഥാ​നാ​ർ​ഥി എം.​ജെ. അ​ച്ച​ൻ​കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഡി.​സി.​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ത​ട്ട​ക​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ഞ്ഞു പി​ടി​ച്ചും നേ​ട്ട​മു​ണ്ടാ​ക്കാ​ൻ യു.​ഡി.​എ​ഫി​ന്​ ക​ഴി​യാ​തെ പോ​യ​ത്​ തി​രി​ച്ച​ടി​യാ​യി.

പു​ളി​ക്കീ​ഴ്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ഡി​വി​ഷ​നി​ൽ എ​ൽ.​ഡി.​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ മാ​ത്ര​മാ​ണ്​ ആ​ശ്വാ​സം. കൊ​മ്പ​​ങ്കേ​രി ബ്ലോ​ക്ക്​​ഡി​വി​ഷ​നി​ൽ ഒ​രു ബൂ​ത്തി​ൽ പോ​ലും യു.​ഡി.​എ​ഫി​ന്​ മു​ന്നി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

Tags:    
News Summary - LDF gains in by-elections; Pulikkeez and Kompankeri Divisions were retained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.