മല്ലപ്പള്ളി: ചുങ്കപ്പാറ - പൊന്തൻപുഴ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കാൽനടയാത്ര പോലും ദുസ്സഹമായിട്ട് മാസങ്ങൾ ഏറെയായിട്ടും അറ്റകുറ്റപ്പണി പോലും നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പുളിക്കൻപാറ മുതൽ ചുങ്കപ്പാറ പഴയതിയേറ്റർ പടി വരെ ടാറിങ് പൂർണമായും ഇളകി റോഡിന്റെ പലഭാഗങ്ങളിലും വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
കൊടുംവളവുകളും കുത്തിറക്കുമായ റോഡിൽ കുഴികൾ ഒഴിവാക്കി വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. റോഡിന്റെ വശങ്ങളിലും വെള്ളം ഒഴുകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. റോഡ് വീതികൂട്ടി പണിയണമെന്ന ആവശ്യവും ഏറെനാളായി ജനങ്ങൾ ഉന്നയിക്കുന്നതാണ്. പുനലൂർ - മൂവാറ്റുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് അധികൃതരുടെ അവഗണനയിൽ നശിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.