മല്ലപ്പള്ളി: താലൂക്കിലെ വില്ലേജ് ഓഫിസുകളിൽ അവസാനം അനുമതി ലഭിച്ച കുന്നന്താനം വില്ലേജ് ഓഫിസും സ്മാർട്ടാകുന്നു. പഴയ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു. 44 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒരു നിലയിൽ ഓപൺ സ്പേസിലുള്ള കെട്ടിടത്തിന് 1375 ചതുരശ്രമീറ്റർ വിസ്തീർണം ഉണ്ടാകും. ഇതിൽ വില്ലേജ് ഓഫിസറുടെ മുറിയും, സ്റ്റാഫുകൾക്കായി ഗ്ലാസ് പ്ലാന്റേഷൻ ചെയ്ത ഹാളും, റെക്കോഡ് റൂമും, ഗുണഭോക്താക്കൾക്കായി വിശ്രമമുറിയും ഉൾപ്പെടുന്നു.
അറ്റാച്ചഡ് ശുചിമുറി സംവിധാനത്തോടുകൂടി ആധുനിക രീതിയിലാണ് നിർമാണം വിഭാവനം ചെയ്തിരിക്കുന്നത്. ആവശ്യമായ സ്ഥലസൗകര്യങ്ങൾ ഉണ്ടായിട്ടും താലൂക്കിലെ മൂന്ന് വില്ലേജുകൾക്ക് അനുമതി ലഭിച്ചശേഷമാണ് കുന്നന്താനം വില്ലേജിനെ പരിഗണിച്ചത്. വില്ലേജ് ഓഫിസ് പ്രവർത്തനം ഇപ്പോൾ സമീപത്തെ വാടക കെട്ടിടത്തിലാണ്. അടൂർ നിർമിതി കേന്ദ്രം റീജനൽ ഏജൻസിക്കാണ് നിർമാണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.