കുന്നന്താനം വില്ലേജ് ഓഫിസും സ്മാർട്ടാകുന്നു
text_fieldsമല്ലപ്പള്ളി: താലൂക്കിലെ വില്ലേജ് ഓഫിസുകളിൽ അവസാനം അനുമതി ലഭിച്ച കുന്നന്താനം വില്ലേജ് ഓഫിസും സ്മാർട്ടാകുന്നു. പഴയ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു. 44 ലക്ഷം രൂപയാണ് അനുവദിച്ചത്. ഒരു നിലയിൽ ഓപൺ സ്പേസിലുള്ള കെട്ടിടത്തിന് 1375 ചതുരശ്രമീറ്റർ വിസ്തീർണം ഉണ്ടാകും. ഇതിൽ വില്ലേജ് ഓഫിസറുടെ മുറിയും, സ്റ്റാഫുകൾക്കായി ഗ്ലാസ് പ്ലാന്റേഷൻ ചെയ്ത ഹാളും, റെക്കോഡ് റൂമും, ഗുണഭോക്താക്കൾക്കായി വിശ്രമമുറിയും ഉൾപ്പെടുന്നു.
അറ്റാച്ചഡ് ശുചിമുറി സംവിധാനത്തോടുകൂടി ആധുനിക രീതിയിലാണ് നിർമാണം വിഭാവനം ചെയ്തിരിക്കുന്നത്. ആവശ്യമായ സ്ഥലസൗകര്യങ്ങൾ ഉണ്ടായിട്ടും താലൂക്കിലെ മൂന്ന് വില്ലേജുകൾക്ക് അനുമതി ലഭിച്ചശേഷമാണ് കുന്നന്താനം വില്ലേജിനെ പരിഗണിച്ചത്. വില്ലേജ് ഓഫിസ് പ്രവർത്തനം ഇപ്പോൾ സമീപത്തെ വാടക കെട്ടിടത്തിലാണ്. അടൂർ നിർമിതി കേന്ദ്രം റീജനൽ ഏജൻസിക്കാണ് നിർമാണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.