പത്തനംതിട്ട: സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയും തമിഴ്നാട് ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് എം. ഫാത്തിമ ബീവിയെ മന്ത്രി സജി ചെറിയാന് പത്തനംതിട്ടയിലെ വീട്ടിലെത്തി ആദരിച്ചു. സമൂഹത്തിെൻറ സമസ്ത മേഖലകളിലും സ്ത്രീപുരുഷ സമത്വം എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി സാംസ്കാരിക വകുപ്പ് 'സമം' പരിപാടി നടത്തിയിരുന്നു. ഇതിെൻറ ഭാഗമായി സംസ്ഥാനത്ത് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകളെ തെരഞ്ഞെടുത്ത് ആദരിച്ചു.
പ്രായാധിക്യത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ 11 വനിതകളില്‍ ഒരാളായ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് ഫാത്തിമ ബീവിയുടെ പത്തനംതിട്ടയിലെ വസതിയില്‍ നേരിട്ടെത്തി മൊമേൻറായും പൊന്നാടയും നല്കി ആദരവ് അറിയിച്ചത്.
11 വനിതകളില്‍ ഒരാളായി തന്നെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് ഫാത്തിമ ബീവി പറഞ്ഞു. സ്ത്രീകള്‍ മുമ്പന്തിയിലേക്ക് കടന്നുവരുന്നുണ്ടെന്നും സ്ത്രീകളില്‍ ഉയര്‍ച്ച അനിവാര്യമാണെന്നും ഫാത്തിമ ബീവി കൂട്ടിച്ചേര്‍ത്തു.
കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, സഹോദരപുത്രനും കോട്ടയം ജില്ല ജഡ്ജിയും സെയില്‍സ് ടാക്സ് അപ്പെല്ലറ്റ് ൈട്രബ്യൂണല്‍ ജുഡീഷ്യല്‍ അംഗവുമായ ഹഫീസ് മുഹമ്മദ്, സഹോദരിപുത്രനും പ്രൈവറ്റ് സെക്രട്ടറിയുമായ അബ്ദുൽ ഖാദര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.