ശബരിമല: മണ്ഡലകാല തീർഥാടനത്തിനു നട തുറന്ന ശബരിമലയിൽ ശനിയാഴ്ച കൂടുതൽ തീർഥാടകർ എത്തി.കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി സാധാരണ ദിവസങ്ങളിൽ തീര്‍ഥാടകരുടെ എണ്ണം 1000 ആയി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്ക് ദർശനത്തിന് അനുമതിയുണ്ട്. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച പൊലീസിെൻറ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത കൂടുതൽ തീർഥാടകർ ദർശനത്തിന് എത്തിയത്.
ഭക്തരിൽ ഏറിയ പങ്കും തമിഴ്നാട്ടിൽ നിന്നുള്ളവരായിരുന്നു. ശനിയാഴ്ച രാവിലെ ശാരീരിക അകലം പാലിച്ച് വലിയ നടപ്പന്തലിെൻറ മുക്കാല്‍ ഭാഗവും തീര്‍ഥാടകര്‍ നിറഞ്ഞു. തീര്‍ഥാടകര്‍ ശാരീരിക അകലം പാലിക്കുന്നത് ഉറപ്പുവരുത്താന്‍ സന്നിധാനം വലിയ നടപ്പന്തലില്‍ 351 ഇടങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
കൈകാലുകൾ ശുചീകരിക്കുന്നതിനടക്കം വലിയ നടപ്പന്തലില്‍ സംവിധാനവും ഏര്‍പ്പെടുത്തി. കർശന സുരക്ഷ ക്രമീകരണം നിലനിൽക്കുന്ന സാഹചര്യത്തിൽ തീർഥാടകരുടെ എണ്ണത്തിൽ ഉണ്ടായ കുറവ് ദേവസ്വം ബോർഡിെൻറ വരുമാനത്തെ ബാധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ കൂടുതൽ തീർഥാടകരെ അനുവദിക്കണമെന്ന ദേവസ്വം ബോർഡിെൻറ ആവശ്യം സർക്കാറിെൻറ പരിഗണനയിലാണ്. ദിവസം 5000 വരെ തീർഥാടകരെ അനുവദിക്കാൻ ആവശ്യമായ സംവിധാനങ്ങൾ നിലവിൽ സന്നിധാനത്ത് ഉണ്ടെന്നാണ് ദേവസ്വം ബോർഡിെൻറ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ സർക്കാറിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിെൻറ നിലപാട് നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.