പത്തനംതിട്ട: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. രണ്ടാനച്ഛന് തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യന് (26) കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പത്തനംതിട്ട അഡീ. സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എസ്. ജയകുമാര്‍ ജോൺ ശിക്ഷ വിധിക്കും.
അഡ്വ. നവീന്‍ എം. ഈശോ സ്പെഷല്‍ പ്രോസിക്യൂട്ടറായി ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. സീന എസ്. നായര്‍ ഹാജരായി. 2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയിലെ വാടകവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. പത്തനംതിട്ട ഡിവൈ.എസ്.പി ആയിരുന്ന പ്രദീപ്കുമാറിന്റെ മേൽനോട്ടത്തില്‍ എസ്.എച്ച്.ഒ ആയിരുന്ന ബിനീഷ് ലാലാണ് കേസ് അന്വേഷിച്ചു 2021 ജൂലൈ അഞ്ചിന് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.