വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി നേ​രി​ടാ​ൻ പ​ന്ത​ളം ന​ഗ​ര​സ​ഭ നടത്തിയ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ർ സം​സാ​രി​ക്കു​ന്നു

വെള്ളപ്പൊക്കക്കെടുതി: നടപടിയുമായി പന്തളം നഗരസഭ

പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി നേ​രി​ടാ​ന്‍ ഭ​ര​ണ​സ​മി​തി ത​യാ​റെ​ടു​ക്കു​ന്നു. 'പ്ര​ള​യം ആ​വ​ർ​ത്തി​ക്കു​ന്നു; അ​ധി​കൃ​ത​ർ മു​ങ്ങു​ന്നു' ത​ല​ക്കെ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം 'മാ​ധ്യ​മം' വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് തു​ട​ര്‍ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന മ​ഴ​ക്കെ​ടു​തി, വെ​ള്ള​പ്പൊ​ക്കം വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നും വേ​ണ്ട മു​ന്‍ക​രു​ത​ലു​ക​ള്‍ എ​ടു​ക്കു​ന്ന​തി​നു​മാ​യി നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ർ, പ​ന്ത​ളം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സു​ശീ​ല സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ല്‍ യോ​ഗം ചേ​ർ​ന്നു.

ന​ഗ​ര​സ​ഭ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് ത​യാ​റാ​ക്കി സ​ര്‍ക്കാ​റി​ന് സ​മ​ര്‍പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഉ​പാ​ധ്യ​ക്ഷ യു. ​ര​മ്യ, വി​വി​ധ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ, കൗ​ണ്‍സി​ല​ര്‍മാ​ര്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - flood: Pandalam Municipality takes action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.