പന്തളം: സംഘര്‍ഷം തടയാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചു. ആക്രമത്തിൽ എസ്.ഐ. ഉൾെപ്പടെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ക്രിസ്മസ് ദിനത്തിൽ രാവിലെ 11.30ന് കുളനടക്ക് സമീപം മാന്തുകയിലാണ് സംഭവം. ആക്രമത്തിൽ പരിക്കേറ്റ പന്തളം എസ്.ഐ ജി. ഗോപൻ, സി.പി.ഒമാരായ വി.ജി. വിജിൽ, പി.എം. രാജേഷ് എന്നിവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുളനട മാന്തുക , മുണ്ട കോളത്തി പാർക്കിലേത്ത് തെക്കേതിൽ മനു (28), കൊല്ലം അഞ്ചൽ കൂട്ടുക്കൽ ,മേളക്കാട്, ചാവര്‍കാവ് വീട്ടിൽ രാഹുൽ(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുളനട മാന്തുക, മുണ്ട കോളത്തി കോളനിയിലെ സതിയമ്മ, മകന് അജി എന്നിവര്‍ക്കുനേരെ അയല്പക്കത്ത് താമസിക്കുന്ന അഞ്ചല്‍ സ്വദേശി രാഹുല്‍, മനു എന്നിവര്‍ ചേര്‍ന്ന് ആക്രമണം നടത്തുവാൻ ശ്രമിക്കവെ അജി വിവരമറിയിച്ചത് പ്രകാരം എത്തിയ പൊലീസ് സംഘത്തെയാണ് പ്രതികള്‍ ആക്രമിച്ചത്. മനുവിനെയും രാഹുലിനെയും അറസ്റ്റ് ചെയ്ത് പൊലീസ് ജീപ്പിൽ പ്രവേശിപ്പിച്ചപ്പോൾ ജീപ്പിൽനിന്ന് മനുവിനെ പിടിച്ചിറക്കാൻ ശ്രമിച്ച രാഹുൽ അത് തടഞ്ഞ എസ്.ഐയെ മർദിക്കുകയായിരുന്നു. എസ്.ഐ ഗോപന് പ്രതികളുടെ ആക്രമണത്തില്‍ കാലിെൻറ ലിഗമെൻറിന് പരിക്കേറ്റു.
മനു പൊലീസുകാരെൻറ കൈ കടിച്ചുമുറിച്ചു. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് എത്തി അക്രമിസംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രാഹുലിെൻറ ഭാര്യയുടെ നാടാണ് മാന്തുക. ഇവർ ഇവിടെ വാടകക്ക് താമസിക്കുകയാണ്. ഇരുവരെയും അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.