പത്തനംതിട്ട: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം സാധ്യമാകണമെന്ന് മന്ത്രി വീണ ജോര്‍ജ്. മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി.
ശുചിത്വവുമായി ബന്ധപ്പെട്ടുള്ള തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനപുരോഗതി മനസ്സിലാക്കുന്നതിന് ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കി പ്രസിദ്ധീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ 27 തദ്ദേശസ്ഥാപനങ്ങളില്‍ ഹരിതകര്‍മ സേനക്ക് ലഭിക്കുന്ന യൂസര്‍ ഫീ 30 ശതമാനത്തില്‍ താഴെയാണ്.
ഇത് പരിഹരിച്ച് ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സമ്പൂര്‍ണ ശുചിത്വവുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ല, ബ്ലോക്ക്തല അവലോകനങ്ങള്‍ നടത്തിവരികയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു.
കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് ജോയന്റ് ഡയറക്ടര്‍ എസ്.ജോസ്നമോള്‍, തദ്ദേശവകുപ്പ് ജില്ല ജോയന്റ് ഡയറക്ടര്‍ ജോണ്സണ് പ്രേംകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാജേഷ് കുമാര്‍, നവകേരളം പദ്ധതി ജില്ല കോഓഡിനേറ്റര്‍ അനില്‍ കുമാര്‍, ജില്ല ശുചിത്വ മിഷന് കോഓഡിനേറ്റര്‍ ബൈജു ടി.പോള്‍, കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ എസ്. ആതിര തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.