മൈലപ്ര: കൊച്ചുചക്കരച്ചിയും പത്തുപേരടങ്ങിയ നാടകസംഘവും ആഹ്ലാദത്തിമിർപ്പിലാണ്. കൈപ്പട്ടൂർ സെന്റ് ജോർജ്മൗണ്ട് എച്ച്.എസ് വിദ്യാർഥികളാണ് ജില്ല സ്കൂൾ കലാമേളയിൽ ഒന്നാം സ്ഥാനം കൈയടക്കി വിജയകിരീടം നേടിയത്. സഹപാഠികളുടെയും അധ്യാപകരുടെയും സഹായത്തോടെ സംസ്ഥാന കായികമേളയിൽ പങ്കെടുത്ത കൊച്ചു ട്രാക്കിൽ കുപ്പായമണിഞ്ഞ് നിൽക്കുമ്പോഴും അവളുടെ വേവലാതി വീടിന് ബാങ്കുകാർ പതിച്ച ജപ്തി നോട്ടീസും വീട്ടിൽനിന്ന് പുറത്താക്കപ്പെട്ട് തെരുവിൽ കഴിയുന്ന മാതാപിതാക്കളുമായിരുന്നു. ഒടുവിൽ അവൾ ഓടി നേടിയത് റെക്കോഡ് വിജയത്തോടെ ഒന്നാം സ്ഥാനം. വിജയശ്രീ ലാളിതയായി അവൾ തിരിച്ചുവന്നപ്പോൾ നാട്ടുകാർ ആവേശത്തിമിർപ്പിൽ വരവേറ്റു. കൊടുമൺ ഗോപാലകൃഷ്ണനാണ് നാടക രചനയും സംവിധാനവും. വിദ്യാർഥികളായ പ്രണവ് പി. നായർ, ആർ.കെ. അദ്വൈത് കുമാർ, ദേവി എം. വിനോദ്, ദേവദത്ത് പി. നായർ, അര്ളിന് മരിയ ഷിബു, വൈഗ സുനിൽ, സിദ്ധാർഥ് എസ്. ജയ, അലക്സി മാത്യു തോമസ്, ആകാശ് ആർ. നായർ, ആവണി അജി എന്നിവരാണ് അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.