പത്തനംതിട്ട: സമ്പൂര്‍ണ ശുചിത്വത്തിനും കാര്‍ഷിക മേഖലയിലെ വൈവിധ്യവത്കരണത്തിനും ഊന്നല്‍ നല്കിPathanamthitta District Panchayatബജറ്റ്. 145 കോടി വരവും 139.80 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 5.28 കോടി രൂപ നീക്കിയിരിപ്പുണ്ട്. 4,68,51,456 രൂപ മുന്ബാക്കിയാണ്. സമ്പൂര്‍ണ ശുചിത്വം, കാര്‍ഷിക മേഖല, വിദ്യാഭ്യാസം, വനിത ശിശുക്ഷേമം, യുവജനക്ഷേമം, വയോജന ക്ഷേമം, ആരോഗ്യം, ഭവന നിര്‍മാണം, പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമം തുടങ്ങി ജില്ലയുടെ വികസനത്തിനാവശ്യമായ സമസ്ത മേഖലകളിലും തിങ്കളാഴ്ച അവതരിപ്പിച്ച ബജറ്റില്‍ മുന്‍തൂക്കം നല്കി.
• കൊടുമണ്‍ റൈസ് മില്ലിന്റെ പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനും റാന്നി കാര്ഷികോല്പാദന കമ്പനിക്ക് പശ്ചാത്തല വികസനത്തിനും ഫണ്ട് അനുവദിക്കും.
• കരിമ്പ് കൃഷി പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനും ശര്‍ക്കര ഉല്പാദനം ആരംഭിക്കാനും ഊന്നല്‍ നല്‍കും.
• സമ്പൂര്‍ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കാൻ 4.40 കോടി രൂപ
• കാര്‍ഷിക മേഖലക്ക് 10.50 കോടി
• മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് തെരുവുനായ ശല്യം പരിഹരിക്കാൻ ആധുനിക സൗകര്യങ്ങളുള്ള എ.ബി.സി കേന്ദ്രം നിര്‍മിക്കാൻ ഒന്നരക്കോടി രൂപ
• വയോജന സൗഹൃദ ജില്ലയായി പത്തനംതിട്ടയെ മാറ്റാനുള്ള പദ്ധതികള്‍ക്ക് 1,70,00,000 രൂപ
• ജില്ലയുടെ വിദ്യാഭ്യാസരംഗം മികവുറ്റതാക്കാനുള്ള പദ്ധതികള്‍ക്ക് 9,85,00000 രൂപ
• സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 2,65,00,000 രൂപ
• അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് സൗജന്യ മരുന്ന് നല്കുന്ന പദ്ധതിയുൾപ്പെടെ ആരോഗ്യ മേഖലക്ക് 11,30,00,000 രൂപ
• യുവജന ക്ഷേമം - 41,00,000 രൂപ
• സ്വന്തമായി ആരംഭിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് -2,39,00,000 രൂപ
• മത്സ്യകൃഷി വികസനം -1,07,00,000 രൂപ
• ലൈഫ് മിഷന് പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിന് 10,00,00,000 രൂപ
• പട്ടികജാതി ക്ഷേമത്തിന് 3,85,00,000 രൂപ
• പട്ടികവര്‍ഗ ക്ഷേമത്തിന് 92,54,300 രൂപ
• സ്ത്രീ സുരക്ഷ, വനിത ക്ഷേമം - 1,35,00,000 രൂപ
• ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ പദ്ധതികളടക്കം സാമൂഹികക്ഷേമത്തിന് 10,00,000 രൂപ
• ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കാൻ 1,50,00,000 രൂപ
• ഊര്‍ജ മേഖലക്ക് 2,33,00,000 രൂപ
• ദാരിദ്ര്യ ലഘൂകരണം, തൊഴില്‍ മേഖല എന്നിവക്ക് 2,20,00,000 രൂപ
• ജില്ല പഞ്ചായത്തിലെ 16 ഡിവിഷനിലേക്കും റോഡ് നവീകരണം -45,02,44,400 രൂപ
• കലാ, സാംസ്കാരിക വികസനത്തിനും കായികക്ഷേമത്തിനും - 1,70,00,000 രൂപ
• പൊതുഭരണ വിഭാഗത്തില്‍ ജില്ല പഞ്ചായത്ത് ഓഫിസിന്റെയും ജില്ല പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്ഥാപനങ്ങളുടെയും വൈദ്യുതി, വെള്ളക്കരം ചാര്‍ജുകള്‍ക്കായി 53,00,000 രൂപ
• ജില്ല പഞ്ചായത്ത് ഓഫിസ് നവീകരണം -നാലുകോടി രൂപ
വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ബജറ്റ് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരൻ അധ്യക്ഷത വഹിച്ചു. ബജറ്റ് സ്ഥിരംസമിതി അധ്യക്ഷരായ ബീന പ്രഭ, ലേഖ സുരേഷ്, ആര്. അജയകുമാര്‍, ജിജി മാത്യൂ, അംഗങ്ങളായ രാജി പി. രാജപ്പന്, സി.കെ. ലതാകുമാരി, ജെസി അലക്സ്, ജോര്‍ജ് എബ്രഹാം, ജിജോ മോഡി, വി.ടി. അജോമോന്‍, റോബിന് പീറ്റര്‍, സി. കൃഷ്ണകുമാര്‍, ജി. ശ്രീനാദേവി കുഞ്ഞമ്മ, സാറ തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, ജില്ല പഞ്ചായത്ത് സെക്രട്ടറി എ.എസ്. നൈസാം തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.