Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല പഞ്ചായത്ത്...

ജില്ല പഞ്ചായത്ത് ബജറ്റ്; ശുചിത്വത്തിന്​ ഊന്നൽ

text_fields
bookmark_border
Pathanamthitta District Panchayat budget
cancel
camera_alt

ജി​ല്ല പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്​ വൈ​സ് പ്ര​സി​ഡ​ന്റ് മാ​യ അ​നി​ല്‍കു​മാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: സ​മ്പൂ​ര്‍ണ ശു​ചി​ത്വ​ത്തി​നും കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തി​നും ഊ​ന്ന​ല്‍ ന​ല്‍കിPathanamthitta District Panchayatബ​ജ​റ്റ്. 145 കോ​ടി വ​ര​വും 139.80 കോ​ടി ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ല്‍ 5.28 കോ​ടി രൂ​പ നീ​ക്കി​യി​രി​പ്പു​ണ്ട്. 4,68,51,456 രൂ​പ മു​ന്‍ബാ​ക്കി​യാ​ണ്. സ​മ്പൂ​ര്‍ണ ശു​ചി​ത്വം, കാ​ര്‍ഷി​ക മേ​ഖ​ല, വി​ദ്യാ​ഭ്യാ​സം, വ​നി​ത ശി​ശു​ക്ഷേ​മം, യു​വ​ജ​ന​ക്ഷേ​മം, വ​യോ​ജ​ന ക്ഷേ​മം, ആ​രോ​ഗ്യം, ഭ​വ​ന നി​ര്‍മാ​ണം, പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍ഗ ക്ഷേ​മം തു​ട​ങ്ങി ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ല്‍ മു​ന്‍തൂ​ക്കം ന​ല്‍കി.

മ​റ്റു പ​ദ്ധ​തി​ക​ൾ

• കൊ​ടു​മ​ണ്‍ റൈ​സ് മി​ല്ലി​ന്റെ പ​ണി പൂ​ര്‍ത്തീ​ക​രി​ച്ച് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കാ​നും റാ​ന്നി കാ​ര്‍ഷി​കോ​ല്‍പാ​ദ​ന ക​മ്പ​നി​ക്ക് പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​നും ഫ​ണ്ട് അ​നു​വ​ദി​ക്കും.

• ക​രി​മ്പ് കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കൂ​ടു​ത​ല്‍ സ്ഥ​ല​ത്തേ​ക്ക് വ്യാ​പി​പ്പി​ക്കാ​നും ശ​ര്‍ക്ക​ര ഉ​ല്‍പാ​ദ​നം ആ​രം​ഭി​ക്കാ​നും ഊ​ന്ന​ല്‍ ന​ല്‍കും.

• സ​മ്പൂ​ര്‍ണ ശു​ചി​ത്വം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ 4.40 കോ​ടി രൂ​പ

• കാ​ര്‍ഷി​ക മേ​ഖ​ല​ക്ക്​ 10.50 കോ​ടി

• മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് തെ​രു​വു​നാ​യ ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള എ.​ബി.​സി കേ​ന്ദ്രം നി​ര്‍മി​ക്കാ​ൻ​ ഒ​ന്ന​ര​ക്കോ​ടി രൂ​പ

• വ​യോ​ജ​ന സൗ​ഹൃ​ദ ജി​ല്ല​യാ​യി പ​ത്ത​നം​തി​ട്ട​യെ മാ​റ്റാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ക്ക്​ 1,70,00,000 രൂ​പ

• ജി​ല്ല​യു​ടെ വി​ദ്യാ​ഭ്യാ​സ​രം​ഗം മി​ക​വു​റ്റ​താ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ക്ക്​ 9,85,00000 രൂ​പ

• സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​ന്​ 2,65,00,000 രൂ​പ

• അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​ര്‍ക്ക് സൗ​ജ​ന്യ മ​രു​ന്ന് ന​ല്‍കു​ന്ന പ​ദ്ധ​തി​യു​ൾ​പ്പെ​ടെ ആ​രോ​ഗ്യ മേ​ഖ​ല​ക്ക്​ 11,30,00,000 രൂ​പ

• യു​വ​ജ​ന ക്ഷേ​മം - 41,00,000 രൂ​പ

• സ്വ​ന്ത​മാ​യി ആ​രം​ഭി​ക്കു​ന്ന ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ക്ക്​ -2,39,00,000 രൂ​പ

• മ​ത്സ്യ​കൃ​ഷി വി​ക​സ​നം -1,07,00,000 രൂ​പ

• ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി പ്ര​കാ​രം ഭ​വ​ന നി​ര്‍മാ​ണ​ത്തി​ന്​ 10,00,00,000 രൂ​പ

• പ​ട്ടി​ക​ജാ​തി ക്ഷേ​മ​ത്തി​ന്​ 3,85,00,000 രൂ​പ

• പ​ട്ടി​ക​വ​ര്‍ഗ ക്ഷേ​മ​ത്തി​ന്​ 92,54,300 രൂ​പ

• സ്ത്രീ ​സു​ര​ക്ഷ, വ​നി​ത ക്ഷേ​മം - 1,35,00,000 രൂ​പ

• ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ സൗ​ഹൃ​ദ പ​ദ്ധ​തി​ക​ള​ട​ക്കം സാ​മൂ​ഹി​ക​ക്ഷേ​മ​ത്തി​ന്​ 10,00,000 രൂ​പ

• ജി​ല്ല​യെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കാ​ൻ 1,50,00,000 രൂ​പ

• ഊ​ര്‍ജ മേ​ഖ​ല​ക്ക്​ 2,33,00,000 രൂ​പ

• ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം, തൊ​ഴി​ല്‍ മേ​ഖ​ല എ​ന്നി​വ​ക്ക്​ 2,20,00,000 രൂ​പ

• ജി​ല്ല പ​ഞ്ചാ​യ​ത്തി​ലെ 16 ഡി​വി​ഷ​നി​ലേ​ക്കും റോ​ഡ്​ ന​വീ​ക​ര​ണം -45,02,44,400 രൂ​പ

• ക​ലാ, സാം​സ്‌​കാ​രി​ക വി​ക​സ​ന​ത്തി​നും കാ​യി​ക​ക്ഷേ​മ​ത്തി​നും - 1,70,00,000 രൂ​പ

• പൊ​തു​ഭ​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്റെ​യും ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ചു​മ​ത​ല​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വൈ​ദ്യു​തി, വെ​ള്ള​ക്ക​രം ചാ​ര്‍ജു​ക​ള്‍ക്കാ​യി 53,00,000 രൂ​പ

• ജി​ല്ല പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ന​വീ​ക​ര​ണം -നാ​ലു​കോ​ടി രൂ​പ

വൈ​സ് പ്ര​സി​ഡ​ന്റ് മാ​യ അ​നി​ല്‍കു​മാ​ര്‍ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ജ​റ്റ് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബീ​ന പ്ര​ഭ, ലേ​ഖ സു​രേ​ഷ്, ആ​ര്‍. അ​ജ​യ​കു​മാ​ര്‍, ജി​ജി മാ​ത്യൂ, അം​ഗ​ങ്ങ​ളാ​യ രാ​ജി പി. ​രാ​ജ​പ്പ​ന്‍, സി.​കെ. ല​താ​കു​മാ​രി, ജെ​സി അ​ല​ക്സ്, ജോ​ര്‍ജ് എ​ബ്ര​ഹാം, ജി​ജോ മോ​ഡി, വി.​ടി. അ​ജോ​മോ​ന്‍, റോ​ബി​ന്‍ പീ​റ്റ​ര്‍, സി. ​കൃ​ഷ്ണ​കു​മാ​ര്‍, ജി. ​ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, സാ​റ തോ​മ​സ്, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജെ. ​ഇ​ന്ദി​രാ​ദേ​വി, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​എ​സ്. നൈ​സാം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaDistrict Panchayat budget
News Summary - Pathanamthitta District Panchayat budget
Next Story