വീണ്ടും പ്രളയഭീതി

പത്തനംതിട്ട: ജില്ലയിലെങ്ങും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയഭീതി. പല സ്ഥലങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. റാന്നി ടൗൺ, ആറന്മുള പ്രദേശങ്ങളിൽ വെള്ളം കയറി. പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികൾ കരകവിഞ്ഞൊഴുകുകയാണ്.

തോടുകളിലും അരുവികളിലും കുത്തൊഴുക്കു രൂപപ്പെട്ടു. താഴ്ന്ന സ്ഥലങ്ങളിലേക്ക് വെള്ളം ഒഴുകിത്തുടങ്ങി. ജില്ലയിൽ അതിതീവ്ര മഴ ഉണ്ടായാൽ വലിയ ദുരന്തം ഉണ്ടാക്കും. ജില്ലയിലെ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയും വർധിച്ചു. മലയോര മേഖലകളിൽ രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴ കാരണം ജനങ്ങൾ ഭീതിയിലാണ്. ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ വൃഷ്​ടി പ്രദേശങ്ങളിൽ ഉരുൾ പൊട്ടിയതിനാൽ കക്കാട്ടാറിലെ ജലനിരപ്പ് ഉയരുകയാണ്.

മഴ ശക്തമായി തുടരുന്നതോടെ കൂടുതൽ പ്രദേശങ്ങൾ അപകട ഭീഷണിയിലാവും. നദികൾ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിതോടെ തീരത്ത് താമസിക്കുന്നവർ ആശങ്കയിലാണ്. ശബരിമലയുടെ ഉൾവനങ്ങളിൽ ഉരുൾപൊട്ടിയതിെന തുടർന്ന് കക്കാട്ടാറ്റിലും പമ്പയിലും ജലനിരപ്പ് ഉയർന്നു. പമ്പയിലെ ജല നിരപ്പ് ഉയരുന്നത് അപ്പർകുട്ടനാട്ടിൽ പ്രളയത്തിന് ഇടയാക്കും. അപ്പർകുട്ടനാട് മേഖലയിൽ ഇപ്പോൾതന്നെ പല സ്ഥങ്ങളിലും വെള്ളംകയറി. ആറന്മുള, കോഴഞ്ചേരി, വടശ്ശേരിക്കര, റാന്നി മേലലകളിലും ജാഗ്രതനിർദേശമുണ്ട്. ഡാമുകളുടെ വൃഷ്​ടി പ്രദേശങ്ങളിലും കനത്ത മഴയാണ്.

മണിയാർ, ആനത്തോട്, മൂഴിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതോടെ ഷട്ടറുകൾ തുറന്നുവിട്ടുതുടങ്ങി. സ്വകാര്യ ജല​െവെദ്യുതി പദ്ധതികളായ അള്ളുങ്കൽ, കാരികയം, കാർബോറാണ്ടം പദ്ധതികളുടെ ഡാമുകളിലെ ഷട്ടറുകളും തുറന്നുവിടുന്നുണ്ട്. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ തടയണയും കവിഞ്ഞ് ഒഴുകുകയാണ്.

ആങ്ങമൂഴി, ചിറ്റാർ, സീതത്തോട്, കൊച്ചു കോയിക്കൽ, മൂന്നുകല്ല്, ബിമ്മരം, ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ, മീൻകുഴി, കൊടുമുടി എന്നിവിടങ്ങളിൽ ഉരുൾ പൊട്ടൽ സാധ്യതയുണ്ട്​. 2018ൽ ഉരുൾപൊട്ടി കുളങ്ങരവാലിയിൽ രണ്ടുപേരും മുണ്ടൻ പാറയിൽ മൂന്ന് പേരും മരിച്ചിരുന്നു.

കോന്നി മേഖലയും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്നും ആളുകളെ മാറ്റിപാർപ്പിച്ച് തുടങ്ങി.

കി​ഴക്കൻ ​േമഖല ഒറ്റപ്പെട്ടു. എയ്ഞ്ചൽവാലി, കണമല, അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി, മുക്കം കോസ്​​േവകളിലും വെള്ളം ഉയർന്നു. ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. മൂന്ന് പ്രധാന നദികൾ കടന്നുേപാകുന്ന തിരുവല്ലയിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. 

Tags:    
News Summary - Pathanamthitta flood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.