പത്തനംതിട്ട: നഗരത്തിലെ രണ്ടാമത്തെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ബുധനാഴ്ച നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പൊതുജനങ്ങൾക്കായി തുറന്നു നൽകും.
പതിനഞ്ചാം ധനകാര്യ കമീഷൻ അനുവദിച്ച ഒരു കോടി 33 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന മൂന്ന് വെൽനെസ് സെന്ററുകളിൽ രണ്ടാമത്തേതാണ് മയിലാടുംപാറ താഴത്ത് പ്രവർത്തനം ആരംഭിക്കുന്നത്.
പരിശോധന മുറി, നിരീക്ഷണ മുറി, കാത്തിരിപ്പ് കേന്ദ്രം, വെൽനെസ് റൂം, ശൗചാലയം, ഫാർമസി, നഴ്സിങ് സ്റ്റേഷൻ, ലാബ് കം സ്റ്റോർ എന്നീ സൗകര്യങ്ങളോടെയാണ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്.
ഒരു മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ സ്റ്റാഫ്നഴ്സ്, ഫാർമസിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നിവർ സേവനത്തിനായി ഉണ്ടാകും.
നഗരത്തിലെ മാത്രമല്ല സമീപത്തെയും ജനങ്ങളുടെ ആരോഗ്യസുരക്ഷക്ക് വലിയ സംഭാവന നൽകാൻ ഉതകുന്ന പ്രവർത്തനങ്ങളാണ് ഭരണസമിതി നടത്തി വരുന്നതെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.