ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഒ​പ്പ​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കോ​ഴ​ഞ്ചേ​രി സെ​ന്‍റ്​ മേ​രീ​സ് ഗേ​ൾ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ആ​ഹ്ലാ​ദം

കലാ മേളക്ക് കിക്കോഫ്: ജില്ല സ്​കൂൾ കലോത്സവത്തിന്​ തുടക്കം

തിരുവല്ല: രണ്ട് വർഷ​െതത്തെ ഇടവേളക്ക് ശേഷം കടന്നുവന്ന സ്കൂൾ ക​േലാത്സവത്തെ ഏറ്റെടുത്ത് വിദ്യാർഥി സമൂഹം. തിരുവല്ല തിരുമൂലപുരം എസ്.എൻ.വി.എസ്. എച്ച്.എസ് മുഖ്യവേദിയായി ചൊവ്വാഴ്ച തുടങ്ങിയ കലോത്സവത്തിൽ വരും ദിവസങ്ങളിൽ നാലായിരത്തോളം കലാപ്രതിഭകൾ മാറ്റുരക്കും. ഡിസംബർ രണ്ട് വരെ നീളും. തിരുമൂലപുരത്ത് തന്നെ പ്രവർത്തിക്കുന്ന എം.ഡി.ഇ.എം എൽ.പി.എസ്, ബാലികാ മഠം എച്ച്.എസ്.എസ്, തിരുമൂല വിലാസം യു.പി.എസ്, സെന്റ് തോമസ് എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകളിലെ വേദികളിലും മത്സരങ്ങൾ നടക്കുന്നുണ്ട്. അരക്കിലോമീറ്റർ ചുറ്റളവിൽ ഇത്രയും വേദികൾ കിട്ടിയതിനാൽ സംഘാടകർക്കും മത്സരാതഥികൾക്കും സൗകര്യപ്രദമായി. മുമ്പും ഇവിടെ ജില്ലാ കലോത്സവങ്ങൾക്ക് ​വേദിയായിട്ടുണ്ട്.

കോവിഡ് മഹാമാരിക്ക് ശേഷം കടന്നുവന്ന മേളക്ക് സംഘാടക സമിതി പരമാവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരാതികൾ പരിഹരിക്കനായി അധ്യാപക സംഘടനാ പ്രതിനിധികളും സംഘാടകസമിതിയും സജീവമായി രംഗത്തുണ്ട്. പത്ത് മണിയോടെ അടുത്ത് ഉദ്ഘാടന സമ്മേളനം കഴിഞ്ഞ ശേഷം ഒരിമണിക്കൂറിനകം വേദികൾ സജീവമായി. ബാലികാ മഠം സ്കൂളിലെ വേദി ഏഴിൽ ആദ്യം നാടൻ പാട്ടും പിന്നീട് വഞ്ചിപ്പാട്ടും എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നാടൻ പാട്ട് മത്സരം നീണ്ടതോടെ വഞ്ചിപ്പാട്ടിനായി സമീപ കെട്ടിടത്തിൽ ത​ന്നെയുള്ള എട്ടാം നമ്പർ വേദി ഉടൻ സജ്ജീകരിച്ചത് സൗകര്യപ്രദമായി.

വട്ടപ്പാട്ടും ഒപ്പനയുംനടന്ന ഒന്നാം നമ്പർവേദിയിലെ സദസ്സും ഒന്നാം നമ്പറായപ്പോൾ മറ്റ്് വേദികളിലെ സദസ്സുകൾ മത്സരാർഥിക​ളാലാണ് നിറഞ്ഞത്. നാടൻ പാട്ടും വഞ്ചിപ്പാട്ടും നടന്ന സദസ്സുകളിലും ഇടക്കിടെ സജീവമായി കാണപ്പെട്ടു. ഉടൻ സജ്ജീകരിച്ചതിനാൽ വഞ്ചിപ്പാട്ട് നടന്ന മുറിയിൽ കാണികൾക്ക് തിങ്ങി ഇരിക്കേണ്ടി വന്നു. നാടൻ പാട്ട് -വഞ്ചിപ്പാട്ട് ആസ്വദിക്കാൻ നിരവധി കുട്ടികളും എത്തിയത് വേറിട്ട അനുഭവമായി. ഒപ്പനയുടെ വിധി നിർണ്ണയത്തെ ​ചൊല്ലി ഒന്നാം നമ്പർ വേദിയിൽ ഇടക്ക് തർക്കങ്ങളും രൂപപ്പെട്ടു. ഹയർ സെക്കൻഡറി വിഭാഗം ഒപ്പനയിൽ തങ്ങൾ പിന്നിലായി പോയെന്ന് ആരോപിച്ച് കോന്നി ഗവ. ഹയർക്കെൻഡറി സ്കൂൾ വിദ്യാർഥിനികൾ അപ്പീൽ നൽകി. ഇതുൾപ്പെടെ നാലോളം അ​പ്പീലുകളാണ് ലഭിച്ചിരിക്കുന്നത്. തിരുമൂല വിലാസം സ്കൂളിൽ നടന്ന ഭരതനാട്യം മത്സരങ്ങളിലും സദസ്സ് നിറഞ്ഞില്ല.

അതേസമയം വേദികളിലെ ഉച്ചഭാഷിണിയൊ ചൊല്ലി വ്യാപകമായ പരാതികൾ ഉയർന്നു. ഒന്നാം നമ്പർ വേദിയിലെ ഒപ്പന സംഘാംഗത്തിന് മൈ​ക്രോഫോണിൽ നിന്ന് ചെറിയ ഷോക്കേറ്റു. വേദി പത്തിലെ സംസ്കൃത നാടകോത്സവത്തിൽ ഇട വിട്ട് മൈക്ക് അലോസരം സൃഷ്ടിച്ചത് മത്സരാർഥികൾ​ ചോദ്യം ചെയ്തു. ഇതിനിടെ വിദ്യാർഥികൾ ഗ്രൂപ്പ് തിരിഞ്ഞ് റോഡിലും മറ്റും വെല്ലുവിളിച്ച് ഏറ്റുമുട്ടുന്നത് സംഘാടകരെയും നാട്ടുകാരെയും വിഷമിക്കുന്നുണ്ട്. മീഡിയ മുറിയിൽ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ലാപ്പ്ടോപ്പ് ഉപയോഗത്തിനും മറ്റും സൗകര്യപ്രദമായ ഇരിപ്പിടങ്ങളും കൂടുതൽ വൈദ്യുത സംവിധാനങ്ങൾ സജ്ജീകരി​ക്കേണ്ടതുണ്ട്. എല്ലാ വേദികളിലും മത്സരം നടക്കുന്ന ഇന്ന് മുതൽ സദസ്സുകൾ കൂടുതൽ സജീവമാകമെന്നാണ് സംഘാടക സമിതിയുടെ പ്രതീക്ഷ.

മ​ല്ല​പ്പ​ള്ളിയും പത്തനംതിട്ടയും ഒപ്പത്തിനൊപ്പം

തി​രു​വ​ല്ല: ആ​ദ്യ​ദി​വ​സം ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 231 പോ​യ​ന്‍റു​മാ​യി പ​ത്ത​നം​തി​ട്ട, മ​ല്ല​പ്പ​ള്ളി ഉ​പ​ജി​ല്ല​കൾ ഒപ്പത്തിനൊപ്പം. 216 പോ​യ​ന്‍റു​മാ​യി കോ​ന്നി​യും തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ട്. സ്കൂ​ളു​ക​ളി​ൽ 81 ​പോ​യ​ന്‍റു​മാ​യി വെ​ണ്ണി​ക്കു​ളം സെ​ന്‍റ്​ ​ബ​ഹ​നാ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​​ന്നേ​റു​ന്നു. 81 പോ​യ​ന്‍റു​മാ​യി മ​ല്ല​പ്പ​ള്ളി ചെ​ങ്ങ​രൂ​ർ സെ​ന്‍റ്​ തെ​രേ​സാ​സ് ബി.​സി.​എ​ച്ച്.​എ​സ്.​എ​സാണ്​ തൊട്ടുപിന്നിൽ. കോ​ന്നി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​സ്കൂൾ 76പോ​യ​ന്‍റു​നേടി.

ആ​ദ്യ​ദി​ന​ത്തി​ലെ ഭ​ര​ത​നാ​ട്യം, നാ​ട​ക-​മൂ​കാ​ഭി​ന​യം, ഉ​പ​ക​ര​ണ സം​ഗീ​തം, മേ​ളം, അ​റ​ബി-​ഉ​ർ​ദു- സം​സ്കൃ​ത ര​ച​ന​ക​ൾ, ഉ​പ​ന്യാ​സം, മ​ല​യാ​ളം- ഇം​ഗ്ലീ​ഷ്​- ഹി​ന്ദി ക​ഥ, ക​വി​ത​ര​ച​ന​ക​ൾ, ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​താ​യി വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

വേദികളിൽ ഇന്ന്
വേ​ദി ഒ​ന്നു​മു​ത​ൽ നാ​ല്​
എ​സ്.​എ​ൻ.​വി.​എ​സ്.​എ​ച്ച്.​എ​സ്
വേ​ദി ഒ​ന്ന്: മാ​ർ​ഗം​ക​ളി, പ​രി​ച​മു​ട്ടു​ക​ളി, ച​വി​ട്ടു​നാ​ട​കം.
വേ​ദി ര​ണ്ട്: ദ​ഫ്മു​ട്ട്, അ​റ​ബ​ന​മു​ട്ട്, കോ​ൽ​ക്ക​ളി.
വേ​ദി മൂ​ന്ന്: പൂ​ര​ക്ക​ളി, യ​ക്ഷ​ഗാ​നം.
വേ​ദി നാ​ല്: ക​ഥ​ക​ളി സം​ഗീ​തം.
വേ​ദി അ​ഞ്ച്: (തി​രു​മൂ​ല വി​ലാ​സം യു.​പി.​എ​സ്).
മോ​ഹി​നി​യാ​ട്ടം, നാ​ടോ​ടി​നൃ​ത്തം.
വേ​ദി ആ​റ്: (എം.​ഡി.​ഇ.​എം എ​ൽ.​പി.​എ​സ്).
ഗാ​ന​മേ​ള, വൃ​ന്ദ​വാ​ദ്യം.
വേ​ദി ഏ​ഴു​മു​ത​ൽ ഒ​മ്പ​തു വ​രെ (ബാ​ലി​കാ​മ​ഠം എ​ച്ച്.​എ​സ്.​എ​സ്).
വേ​ദി ഏ​ഴ്: സം​സ്കൃ​തോ​ത്സ​വം, ഗാ​നാ​ലാ​പ​നം.
വേ​ദി എ​ട്ട്: മാ​പ്പി​ള​പ്പാ​ട്ട്.
വേ​ദി ഒ​മ്പ​ത്: പ​ദ്യം ചൊ​ല്ല​ൽ, മ​ല​യാ​ളം (പ്ര​സം​ഗം) -മൂ​ന്ന് വേ​ദി​ക​ളും
വേ​ദി 10 മു​ത​ൽ 12 വ​രെ (സെ​ന്‍റ്​ തോ​മ​സ് എ​ച്ച്.​എ​സ്.​എ​സ്).
വേ​ദി പ​ത്ത്: ല​ളി​ത​ഗാ​നം, സം​ഘ​ഗാ​നം.
വേ​ദി പ​തി​നൊ​ന്ന്: ശാ​സ്ത്രീ​യ സം​ഗീ​തം.
വേ​ദി 12: പ​ദ്യം ചൊ​ല്ല​ൽ, പ്ര​സം​ഗം (ത​മി​ഴ്). 
Tags:    
News Summary - Pathanamthitta School Art Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.