പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ വിജയിച്ച അംഗങ്ങളുെട സത്യപ്രതിജ്ഞ നടന്നു. പത്തനംതിട്ട റോസ്മൗണ്ട് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. ജില്ല മണ്ണ് സംരക്ഷണ ഓഫിസർ എസ്. അരുൺകുമാറായിരുന്നു വരണാധികാരി.ഏറ്റവും പ്രായംകൂടിയ അംഗമായ 29ാം വാർഡിൽനിന്ന് വിജയിച്ച സ്വതന്ത്രനായ കെ.ആർ. അജിത്കുമാറാണ് വരണാധികാരി മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
തുടർന്ന് അജിത്കുമാർ മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വാർഡ് ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. കോവിഡ് മാനദണ്ഡങൾ അനുസരിച്ചാണ് ചടങ്ങുകൾ നടന്നത്. വിവിധ പാർട്ടികളിൽനിന്നുള്ള പ്രവർത്തകർ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാൻ എത്തിയിരുന്നു.
പന്തളം: പന്തളം നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.രാവിലെ 10 മണിക്ക് നാനക് ഓഡിറ്റോറിയത്തിൽ െവച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന ആളായ ബി.ജെ.പിയിലെ അച്ചൻകുഞ്ഞ് ജോണാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
വരണാധികാരി ജില്ല പട്ടികജാതി വികസന ഓഫിസർ എസ്.എസ്. ബീന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ഒന്ന് മുതൽ വാർഡ് ക്രമമനുസരിച്ചു ബാക്കി 32 അംഗങ്ങളും അച്ചൻകുഞ്ഞ് ജോണിന് മുന്നിൽ പ്രതിജ്ഞ ചെയ്തു. നഗരസഭ സെക്രട്ടറി ജി. ബിനു ചടങ്ങിൽ പങ്കെടുത്തു.
11.30ഓടെ നഗരസഭ കാര്യാലയത്തിലെത്തിയ കൗൺസിലർമാർ രജിസ്റ്ററിൽ ഒപ്പുെവച്ച് ഔദ്യോഗികമായി ചുമതലയേറ്റു. തുടർന്ന് അച്ചൻ കുഞ്ഞു ജോണിെൻറ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്നു.
അടൂര്‍: അടൂര്‍ നഗരസഭയിലെ മുതിര്‍ന്ന അംഗം അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ വി. ശശികുമാര്‍ വരണാധികാരി അടൂര്‍ ആര്.ഡി.ഒ ഹരികുമാറിെൻറ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം കൊടുമണ്‍ ഡിവിഷന് പ്രതിനിധി കുഞ്ഞന്നാമ്മകുഞ്ഞ് വരണാധികാരി ചെറുകിട ജലസേചനപദ്ധതി പത്തനംതിട്ട എക്സിക്യൂട്ടിവ് എൻജിനീയര്‍ പി.എസ്. കോശിയുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ഒന്നാംവാര്‍ഡ് പ്രതിനിധി ബാബുജോണ്‍ വരണാധികാരി താലൂക്ക് റീസര്‍വേ സൂപ്രണ്ടും കൂടിയായ റോയിമോെൻറയും ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് അംഗം സാം വാഴോട് വരണാധികാരി പൊതുമരാമത്ത് കെട്ടിടവിഭാഗം അടൂര്‍ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയര്‍ എസ്. ആശയുടെയും ഏറത്ത് ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡ് അംഗം മറിയാമ്മ തരകന് താലൂക്ക് സപ്ലൈ ഓഫിസര്‍ അനിലിെൻറയും കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ 16ാം വാര്‍ഡ് അംഗം സാറാമ്മ ടീച്ചര്‍ വരണാധികാരി താലൂക്ക് വ്യവസായ ഓഫിസര്‍ ജോയിക്കുട്ടിയുടെയും പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ 23ാം വാര്‍ഡ് അംഗം സുശീലകുഞ്ഞമ്മ കുറുപ്പ് സഹകരണ അസി. രജിസ്ട്രാര്‍ അജിതയുടെയും മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.
പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്തിലെ 13 ഡിവിഷനിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാർ എം.ജി. പ്രമീള കുളനട ഡിവിഷനിൽനിന്ന് വിജയിച്ച മുതിർന്ന അംഗം ജോൺസൺ ഉള്ളന്നൂരിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റ് അംഗങ്ങൾക്ക് അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുത്തു.
തുമ്പമൺ ഗ്രാമപഞ്ചായത്തിൽ മുതിർന്ന അംഗം മുട്ടം പടിഞ്ഞാറ് വാർഡ് 13ൽനിന്ന് വിജയിച്ച ഗീതാറാവുവിന് വരണാധികാരി അസി. കൃഷി ഡയറക്ടർ ജോയ് സി.കെ. കോശി സത്യവാചകം ചൊല്ലിക്കൊടുത്തു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വരണാധികാരി പന്തളം എ.ഇ.ഒ സുധർമ എ.ആർ വാർഡ് 14ൽ നിന്ന് വിജയിച്ച പൊന്നമ്മ വർഗീസിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
കുളനട ഗ്രാമപഞ്ചായത്തിൽ വരണാധികാരി അടൂർ എ.ഇ.ഒ എ.ബി. വിജയലക്ഷ്മി വാർഡ് ആറ് പുതുവാക്കലിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉണ്ണികൃഷ്ണപിള്ളക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പത്തനംതിട്ട: ജില്ല പഞ്ചായത്തിലേക്ക് വിജയിച്ച ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. കലക്ടറേറ്റില്‍ ജില്ല വരാണാധികാരിയും കലക്ടറുമായ പി.ബി. നൂഹ് മുതിര്‍ന്ന അംഗമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് അഡ്വ. ഓമല്ലൂര്‍ ശങ്കരന് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങളായ അന്നമ്മ പി. ജോസഫ്, സി.കെ. ലതാകുമാരി, രാജി പി.രാജപ്പന്, ജെസി അലക്സ്, ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കല്‍, ലേഖ സുരേഷ്, ജിജോ മോഡി, റോബിന് പീറ്റര്‍, ബീന പ്രഭ, സി. കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, ആര്. അജയകുമാര്‍, സാറാ ടീച്ചര്‍, ജിജി മാത്യു, അജോ മോന് എന്നിവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞക്കുശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ല പഞ്ചായത്ത് അംഗങ്ങളുടെ ആദ്യയോഗം ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. മുതിര്‍ന്ന അംഗമായ അഡ്വ. ഓമല്ലൂര്‍ ശങ്കരെൻറ അധ്യക്ഷതയിലാണു യോഗം ചേര്‍ന്നത്.
വീണ ജോര്‍ജ് എം.എല്‍.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.സി.ഇ.ഡബ്ല്യു ഫണ്ട് ബോര്‍ഡ് ചെയര്‍മാനുമായ അഡ്വ.കെ. അനന്തഗോപന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായര്‍, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സി.പി.ഐ ജില്ല സെക്രട്ടി എ.പി. ജയന്, മുന്‍ എം.എല്‍.എ കെ.സി. രാജഗോപാല്‍, എ.ഡി.എം അലക്സ് പി. തോമസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി എന്‍. നന്ദകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റാന്നി: റാന്നി ബ്ലോക്കിൽ മുതിർന്ന അംഗം കോൺഗ്രസിലെ ഗ്രേസി തോമസ് വരണാധികാരി റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാര്ശര്മ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.റാന്നി ഗ്രാമപഞ്ചായത്തിൽ വരണാധികാരി രാജേഷ് കുമാര്‍ മുമ്പാകെ മുതിർന്ന അംഗം മന്ദിരം രവീന്ദ്രന് സത്യവാചകം ചൊല്ലി അധികാരമേറ്റു.
പഴവങ്ങാടിയിൽ വരണാധികാരിയായ സപ്ലൈ ഓഫിസർ ആർ. ഗണേഷ് മുതിർന്ന അംഗം അനിയന് വളയനാട്ടിനും അങ്ങാടിയിൽ വരണാധികാരി പൊതുമരാമത്ത് അസി.എക്സി. എൻജിനീയര്‍ ശ്രീലത മുതിർന്ന അംഗം എലനിയമ്മ ഷാജിക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
വെച്ചൂച്ചിറയിൽ വരണാധികാരി അസി. രജിസ്ട്രാര്‍ ശ്യാംകുമാര്‍ മുമ്പാകെ മുതിർന്ന അംഗം ഇ.വി. വര്‍ക്കിയും നാറാണംമൂഴിയിൽ വരണാധികാരി റാന്നി എ.സി.എഫ് കെ.വി. ഹരികൃഷ്ണൻ മുമ്പാകെ മുതിർന്ന അംഗം കോൺഗ്രസിലെ തോമസും സത്യവാചകം ചൊല്ലി അധികാരമേറ്റു.
പെരുനാട്ടിൽ വരണാധികാരി കമറുദ്ദീന് മുമ്പാകെ മുതിർന്ന അംഗം രാജം ടീച്ചറും വടശ്ശേരിക്കരയിൽ വരണാധികാരി കൃഷി അസി. ഡയറക്ടര്‍ മഞ്ജുള മുരളീകൃഷ്ണന് മുമ്പാകെ മുതിർന്ന അംഗം ഒ.എന്‍. യശോധരനും ചിറ്റാറില്‍ വരണാധികാരി എസ്.എസ്. സുധീര്‍ മുമ്പാകെ മുതിര്‍ന്ന അംഗം പി.ആര്. തങ്കപ്പനും സത്യപ്രതിജ്ഞ ചെയ്തു.
സീതത്തോട്ടില്‍ വരണാധികാരി ഷീജ എം.ദാസ് മുമ്പാകെ മുതിര്‍ന്ന അംഗം വസന്ത ആനന്ദൻ സത്യവാചകം ചൊല്ലി അധികാരമേറ്റു. എല്ലായിടത്തും മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുകള്‍ 28ന് നടക്കും.
കോന്നി: കോന്നി ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ അധികാരമേറ്റു. കോന്നി ബ്ലോക്ക് പഞ്ചായത്ത്, കോന്നി, തണ്ണിത്തോട്, പ്രമാടം, അരുവാപ്പുലം, വള്ളിക്കോട്, കലഞ്ഞൂർ, ഏനാദിമംഗലം, ചിറ്റാർ, സീതത്തോട്, മലയാലപ്പുഴ, മൈലപ്ര തുടങ്ങിയ പഞ്ചായത്തുകളിൽ അംഗങ്ങൾ വരണാധികാരികളുടെ സാന്നിധ്യത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റു. കോന്നി ബ്ലോക്ക് പഞ്ചായത്തിൽ വരണാധികാരിയായ കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ മുതിർന്ന അംഗം തുളസി മണിയമ്മക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കോന്നി ഗ്രാമപഞ്ചായത്തിൽ വരണാധികാരി അനിൽകുമാർ മുതിർന്ന അംഗമായ പയ്യനാമൺ വാർഡിൽനിന്ന് വിജയിച്ച ലിസിയമ്മ ജോഷ്വാ, പ്രമാടം ഗ്രാമപഞ്ചായത്തിൽ വരണാധികാരി റീസർവേ ഒന്ന് സൂപ്രണ്ട് സിദ്ധയാക പ്രസാദിൻ പ്രഭാമണി മുതിർന്ന അംഗം തങ്കമണി ടീച്ചർ എന്നിവർക്ക് സത്യവാചകം ചൊല്ലിനൽകി.
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ വരണാധികാരിയായ സോയിൽ സർവേ അസി. ഡയറക്ടർ എൻ.വി. ശ്രീകല സത്യവാചകം ചൊല്ലിനൽകി.സീതത്തോട് പഞ്ചായത്തിൽ വരണാധികാരി പെരുനാട് സബ് രജിസ്ട്രാർ ഓഫിസർ മുതിർന്ന വാർഡ് അംഗം വസന്ത ആനന്ദിന് സത്യപ്രതിജ്ഞ ചൊല്ലിനൽകി. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ എട്ട് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.