Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജനപ്രതിനിധികള്‍...

ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

text_fields
bookmark_border
peoples representatives were sworn
cancel
camera_alt

പ​ന്ത​ളം ന​ഗ​ര​സ​ഭ മു​തി​ർ​ന്ന അം​ഗം അ​ച്ച​ൻ​കു​ഞ്ഞ് ജോ​ൺ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ വി​ജ​യി​ച്ച അം​ഗ​ങ്ങ​ളുെ​ട സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്നു. പ​ത്ത​നം​തി​ട്ട റോ​സ്മൗ​ണ്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. ജി​ല്ല മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫി​സ​ർ എ​സ്. അ​രു​ൺ​കു​മാ​റാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി.ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ അം​ഗ​മാ​യ 29ാം വാ​ർ​ഡി​ൽ​നി​ന്ന്​ വി​ജ​യി​ച്ച സ്വ​ത​ന്ത്ര​നാ​യ കെ.​ആ​ർ. അ​ജി​ത്കു​മാ​റാ​ണ് വ​ര​ണാ​ധി​കാ​രി മു​മ്പാ​കെ ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

തു​ട​ർ​ന്ന് അ​ജി​ത്കു​മാ​ർ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. വാ​ർ​ഡ് ക്ര​മ​ത്തി​ലാ​ണ് അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ​ൾ അ​നു​സ​രി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് വീ​ക്ഷി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.

പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലേ​ക്ക്​ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.രാ​വി​ലെ 10 മ​ണി​ക്ക്​ നാ​ന​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ​െവ​ച്ചാ​ണ്​ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ ഏ​റ്റ​വും മു​തി​ർ​ന്ന ആ​ളാ​യ ബി.​ജെ.​പി​യി​ലെ അ​ച്ച​ൻ​കു​ഞ്ഞ്​ ജോ​ണാ​ണ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

വ​ര​ണാ​ധി​കാ​രി ജി​ല്ല പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫി​സ​ർ എ​സ്.​എ​സ്. ബീ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് ഒ​ന്ന്​ മു​ത​ൽ വാ​ർ​ഡ്​ ക്ര​മ​മ​നു​സ​രി​ച്ചു ബാ​ക്കി 32 അം​ഗ​ങ്ങ​ളും അ​ച്ച​ൻ​കു​ഞ്ഞ് ജോ​ണി​ന്​ മു​ന്നി​ൽ പ്ര​തി​ജ്ഞ ചെ​യ്തു. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ജി. ​ബി​നു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

11.30ഓ​ടെ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലെ​ത്തി​യ കൗ​ൺ​സി​ല​ർ​മാ​ർ ര​ജി​സ്​​റ്റ​റി​ൽ ഒ​പ്പു​െ​വ​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു. തു​ട​ർ​ന്ന് അ​ച്ച​ൻ കു​ഞ്ഞു ജോ​ണി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ദ്യ​യോ​ഗം ചേ​ർ​ന്നു.

അ​ടൂ​ര്‍: അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ മു​തി​ര്‍ന്ന അം​ഗം അ​ഞ്ചാം വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ വി. ​ശ​ശി​കു​മാ​ര്‍ വ​ര​ണാ​ധി​കാ​രി അ​ടൂ​ര്‍ ആ​ര്‍.​ഡി.​ഒ ഹ​രി​കു​മാ​റി​െൻറ മു​ന്നി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ മു​തി​ര്‍ന്ന അം​ഗം കൊ​ടു​മ​ണ്‍ ഡി​വി​ഷ​ന്‍ പ്ര​തി​നി​ധി കു​ഞ്ഞ​ന്നാ​മ്മ​കു​ഞ്ഞ് വ​ര​ണാ​ധി​കാ​രി ചെ​റു​കി​ട ജ​ല​സേ​ച​ന​പ​ദ്ധ​തി പ​ത്ത​നം​തി​ട്ട എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ പി.​എ​സ്. കോ​ശി​യു​ടെ മു​ന്നി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഒ​ന്നാം​വാ​ര്‍ഡ് പ്ര​തി​നി​ധി ബാ​ബു​ജോ​ണ്‍ വ​ര​ണാ​ധി​കാ​രി താ​ലൂ​ക്ക് റീ​സ​ര്‍വേ സൂ​പ്ര​ണ്ടും കൂ​ടി​യാ​യ റോ​യി​മോ​െൻറ​യും ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15ാം വാ​ര്‍ഡ് അം​ഗം സാം ​വാ​ഴോ​ട് വ​ര​ണാ​ധി​കാ​രി പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം അ​ടൂ​ര്‍ അ​സി​സ്​​റ്റ​ൻ​റ്​ എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ എ​സ്. ആ​ശ​യു​ടെ​യും ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ആ​റാം വാ​ര്‍ഡ് അം​ഗം മ​റി​യാ​മ്മ ത​ര​ക​ന്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ അ​നി​ലി​െൻറ​യും ക​ട​മ്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 16ാം വാ​ര്‍ഡ്​ അം​ഗം സാ​റാ​മ്മ ടീ​ച്ച​ര്‍ വ​ര​ണാ​ധി​കാ​രി താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫി​സ​ര്‍ ജോ​യി​ക്കു​ട്ടി​യു​ടെ​യും പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 23ാം വാ​ര്‍ഡ്​ അം​ഗം സു​ശീ​ല​കു​ഞ്ഞ​മ്മ കു​റു​പ്പ് സ​ഹ​ക​ര​ണ അ​സി. ര​ജി​സ്ട്രാ​ര്‍ അ​ജി​ത​യു​ടെ​യും മു​ന്നി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

പ​ന്ത​ളം: പ​ന്ത​ളം ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തി​ലെ 13 ഡി​വി​ഷ​നി​ലെ അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. വ​ര​ണാ​ധി​കാ​രി സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യ​ൻ​റ്​ ര​ജി​സ്​​ട്രാ​ർ എം.​ജി. പ്ര​മീ​ള കു​ള​ന​ട ഡി​വി​ഷ​നി​ൽ​നി​ന്ന്​ വി​ജ​യി​ച്ച മു​തി​ർ​ന്ന അം​ഗം ജോ​ൺ​സ​ൺ ഉ​ള്ള​ന്നൂ​രി​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

തു​മ്പ​മ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മു​തി​ർ​ന്ന അം​ഗം മു​ട്ടം പ​ടി​ഞ്ഞാ​റ് വാ​ർ​ഡ് 13ൽ​നി​ന്ന്​ വി​ജ​യി​ച്ച ഗീ​താ​റാ​വു​വി​ന് വ​ര​ണാ​ധി​കാ​രി അ​സി. കൃ​ഷി ഡ​യ​റ​ക്ട​ർ ജോ​യ് സി.​കെ. കോ​ശി സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​ര​ണാ​ധി​കാ​രി പ​ന്ത​ളം എ.​ഇ.​ഒ സു​ധ​ർ​മ എ.​ആ​ർ വാ​ർ​ഡ് 14ൽ ​നി​ന്ന്​ വി​ജ​യി​ച്ച പൊ​ന്ന​മ്മ വ​ർ​ഗീ​സി​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​ര​ണാ​ധി​കാ​രി അ​ടൂ​ർ എ.​ഇ.​ഒ എ.​ബി. വി​ജ​യ​ല​ക്ഷ്​​മി വാ​ർ​ഡ് ആ​റ് പു​തു​വാ​ക്ക​ലി​ൽ​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള​ക്ക്​ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

പ​ത്ത​നം​തി​ട്ട: ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ള്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ക​ല​ക്ട​റേ​റ്റി​ല്‍ ജി​ല്ല വ​രാ​ണാ​ധി​കാ​രി​യും ക​ല​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് മു​തി​ര്‍ന്ന അം​ഗ​മാ​യ അ​ഡ്വ. ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

തു​ട​ർ​ന്ന്​ അ​ഡ്വ. ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ന്ന​മ്മ പി. ​ജോ​സ​ഫ്, സി.​കെ. ല​താ​കു​മാ​രി, രാ​ജി പി.​രാ​ജ​പ്പ​ന്‍, ജെ​സി അ​ല​ക്സ്, ജോ​ര്‍ജ് എ​ബ്ര​ഹാം ഇ​ല​ഞ്ഞി​ക്ക​ല്‍, ലേ​ഖ സു​രേ​ഷ്, ജി​ജോ മോ​ഡി, റോ​ബി​ന്‍ പീ​റ്റ​ര്‍, ബീ​ന പ്ര​ഭ, സി. ​കൃ​ഷ്ണ​കു​മാ​ര്‍, ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, ആ​ര്‍. അ​ജ​യ​കു​മാ​ര്‍, സാ​റാ ടീ​ച്ച​ര്‍, ജി​ജി മാ​ത്യു, അ​ജോ മോ​ന്‍ എ​ന്നി​വ​ര്‍ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ശേ​ഷം പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ ആ​ദ്യ​യോ​ഗം ജി​ല്ല പ​ഞ്ചാ​യ​ത്ത് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്നു. മു​തി​ര്‍ന്ന അം​ഗ​മാ​യ അ​ഡ്വ. ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​െൻറ അ​ധ്യ​ക്ഷ​ത​യി​ലാ​ണു യോ​ഗം ചേ​ര്‍ന്ന​ത്.

വീ​ണ ജോ​ര്‍ജ് എം.​എ​ല്‍.​എ, സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും കെ.​എ​സ്.​സി.​ഇ.​ഡ​ബ്ല്യു ഫ​ണ്ട് ബോ​ര്‍ഡ് ചെ​യ​ര്‍മാ​നു​മാ​യ അ​ഡ്വ.​കെ. അ​ന​ന്ത​ഗോ​പ​ന്‍, ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം പ്ര​ഫ. ടി.​കെ.​ജി. നാ​യ​ര്‍, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ടി എ.​പി. ജ​യ​ന്‍, മു​ന്‍ എം.​എ​ല്‍.​എ കെ.​സി. രാ​ജ​ഗോ​പാ​ല്‍, എ.​ഡി.​എം അ​ല​ക്സ് പി. ​തോ​മ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്‍. ന​ന്ദ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

റാ​ന്നി: റാ​ന്നി ബ്ലോ​ക്കി​ൽ മു​തി​ർ​ന്ന അം​ഗം കോ​ൺ​ഗ്ര​സി​ലെ ഗ്രേ​സി തോ​മ​സ് വ​ര​ണാ​ധി​കാ​രി റാ​ന്നി ഡി.​എ​ഫ്.​ഒ പി.​കെ. ജ​യ​കു​മാ​ര്‍ശ​ര്‍മ മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​ര​ണാ​ധി​കാ​രി രാ​ജേ​ഷ് കു​മാ​ര്‍ മു​മ്പാ​കെ മു​തി​ർ​ന്ന അം​ഗം മ​ന്ദി​രം ര​വീ​ന്ദ്ര​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റു.

പ​ഴ​വ​ങ്ങാ​ടി​യി​ൽ വ​ര​ണാ​ധി​കാ​രി​യാ​യ സ​പ്ലൈ ഓ​ഫി​സ​ർ ആ​ർ. ഗ​ണേ​ഷ് മു​തി​ർ​ന്ന അം​ഗം അ​നി​യ​ന്‍ വ​ള​യ​നാ​ട്ടി​നും അ​ങ്ങാ​ടി​യി​ൽ വ​ര​ണാ​ധി​കാ​രി പൊ​തു​മ​രാ​മ​ത്ത് അ​സി.​എ​ക്സി. എ​ൻ​ജി​നീ​യ​ര്‍ ശ്രീ​ല​ത മു​തി​ർ​ന്ന അം​ഗം എ​ല​നി​യ​മ്മ ഷാ​ജി​ക്കും സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

വെ​ച്ചൂ​ച്ചി​റ​യി​ൽ വ​ര​ണാ​ധി​കാ​രി അ​സി. ര​ജി​സ്ട്രാ​ര്‍ ശ്യാം​കു​മാ​ര്‍ മു​മ്പാ​കെ മു​തി​ർ​ന്ന അം​ഗം ഇ.​വി. വ​ര്‍ക്കി​യും നാ​റാ​ണം​മൂ​ഴി​യി​ൽ വ​ര​ണാ​ധി​കാ​രി റാ​ന്നി എ.​സി.​എ​ഫ് കെ.​വി. ഹ​രി​കൃ​ഷ്ണ​ൻ മു​മ്പാ​കെ മു​തി​ർ​ന്ന അം​ഗം കോ​ൺ​ഗ്ര​സി​ലെ തോ​മ​സും സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റു.

പെ​രു​നാ​ട്ടി​ൽ വ​ര​ണാ​ധി​കാ​രി ക​മ​റു​ദ്ദീ​ന്‍ മു​മ്പാ​കെ മു​തി​ർ​ന്ന അം​ഗം രാ​ജം ടീ​ച്ച​റും വ​ട​ശ്ശേ​രി​ക്ക​ര​യി​ൽ വ​ര​ണാ​ധി​കാ​രി കൃ​ഷി അ​സി. ഡ​യ​റ​ക്ട​ര്‍ മ​ഞ്ജു​ള മു​ര​ളീ​കൃ​ഷ്ണ​ന്‍ മു​മ്പാ​കെ മു​തി​ർ​ന്ന അം​ഗം ഒ.​എ​ന്‍. യ​ശോ​ധ​ര​നും ചി​റ്റാ​റി​ല്‍ വ​ര​ണാ​ധി​കാ​രി എ​സ്.​എ​സ്. സു​ധീ​ര്‍ മു​മ്പാ​കെ മു​തി​ര്‍ന്ന അം​ഗം പി.​ആ​ര്‍. ത​ങ്ക​പ്പ​നും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

സീ​ത​ത്തോ​ട്ടി​ല്‍ വ​ര​ണാ​ധി​കാ​രി ഷീ​ജ എം.​ദാ​സ് മു​മ്പാ​കെ മു​തി​ര്‍ന്ന അം​ഗം വ​സ​ന്ത ആ​ന​ന്ദ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റു. എ​ല്ലാ​യി​ട​ത്തും മു​തി​ര്‍ന്ന അം​ഗം മ​റ്റ്​ അം​ഗ​ങ്ങ​ൾ​ക്ക്​ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ 28ന് ​ന​ട​ക്കും.

കോ​ന്നി: കോ​ന്നി ബ്ലോ​ക്ക്- ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ധി​കാ​ര​മേ​റ്റു. കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, കോ​ന്നി, ത​ണ്ണി​ത്തോ​ട്, പ്ര​മാ​ടം, അ​രു​വാ​പ്പു​ലം, വ​ള്ളി​ക്കോ​ട്‌, ക​ല​ഞ്ഞൂ​ർ, ഏ​നാ​ദി​മം​ഗ​ലം, ചി​റ്റാ​ർ, സീ​ത​ത്തോ​ട്, മ​ല​യാ​ല​പ്പു​ഴ, മൈ​ല​പ്ര തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അം​ഗ​ങ്ങ​ൾ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റു. കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വ​ര​ണാ​ധി​കാ​രി​യാ​യ കോ​ന്നി ഡി.​എ​ഫ്.​ഒ ശ്യാം ​മോ​ഹ​ൻ​ലാ​ൽ മു​തി​ർ​ന്ന അം​ഗം തു​ള​സി മ​ണി​യ​മ്മ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​ര​ണാ​ധി​കാ​രി അ​നി​ൽ​കു​മാ​ർ മു​തി​ർ​ന്ന അം​ഗ​മാ​യ പ​യ്യ​നാ​മ​ൺ വാ​ർ​ഡി​ൽ​നി​ന്ന് വി​ജ​യി​ച്ച ലി​സി​യ​മ്മ ജോ​ഷ്വാ, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​ര​ണാ​ധി​കാ​രി റീ​സ​ർ​വേ ഒ​ന്ന്​ സൂ​പ്ര​ണ്ട് സി​ദ്ധ​യാ​ക പ്ര​സാ​ദി​ൻ പ്ര​ഭാ​മ​ണി മു​തി​ർ​ന്ന അം​ഗം ത​ങ്ക​മ​ണി ടീ​ച്ച​ർ എ​ന്നി​വ​ർ​ക്ക്​ സ​ത്യ​വാ​ച​കം ചൊ​ല്ലി​ന​ൽ​കി.

മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​ര​ണാ​ധി​കാ​രി​യാ​യ സോ​യി​ൽ സ​ർ​വേ അ​സി. ഡ​യ​റ​ക്ട​ർ എ​ൻ.​വി. ശ്രീ​ക​ല സ​ത്യ​വാ​ച​കം ചൊ​ല്ലി​ന​ൽ​കി.സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ൽ വ​ര​ണാ​ധി​കാ​രി പെ​രു​നാ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ​ർ മു​തി​ർ​ന്ന വാ​ർ​ഡ് അം​ഗം വ​സ​ന്ത ആ​ന​ന്ദി​ന് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ന​ൽ​കി. ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ട്ട് അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittapanchayat election 2020
News Summary - people's representatives were sworn
Next Story