പെട്രോൾ പമ്പിലെ കൃത്രിമം: വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതായി പരാതി

പത്തനംതിട്ട: കൊല്ലം ജില്ലയിലെ ഒരു പെട്രോൾ പമ്പിൽ അളവിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് വ്യാജവിഡിയോ ചിലർ പ്രചരിപ്പിക്കുന്നതായും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

എല്ലാ പെട്രോൾ പമ്പുകളും ലീഗൽ മെട്രോളജി വകുപ്പിന്‍റെ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. പമ്പുകൾ മുഴുവൻ ഓട്ടോമാറ്റിക്കാണ്. വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ട്. പമ്പുകളിൽ അടിക്കടി ഉണ്ടാകുന്ന അക്രമസംഭവങ്ങൾ അവസാനിപ്പിക്കാനും നടപടിയുണ്ടാകണം. കമീഷൻ തുകയിൽ കാലോചിത വർധന നടപ്പാക്കണമെന്നും അവർ ആവശ്യെപ്പട്ടു.

ജില്ല പ്രസിഡന്‍റ് സി.കെ. രവിശങ്കർ, സെക്രട്ടറി ബിനോയ് തോമസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Petrol pump tampering: Complaint of spreading fake video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.