റാന്നി: ആനപ്പല്ല് കൈവശംവെച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഇടമൺ കൊല്ലം ഇടമണ്‍ ഉറുകുന്നിന് സമീപം തോട്ടിന്കരയില് രാജന്‍കുഞ്ഞ് തമ്പി(49), തിരുവനന്തപുരം പോത്തന്‍കോട് പോയ്തൂര്‍കോണം മണ്ണറ മനുഭവനില്‍ എസ്. മനോജ്(48) എന്നിവരാണ് പിടിയിലായത്.
സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രധാന പ്രതി ചെങ്ങന്നൂർ ആലാ കോലത്തച്ചംപറമ്പില്‍ രാഹുല്‍(28) അടക്കമുള്ളവർക്കായി അന്വേഷണം ആരംഭിച്ചു. റാന്നി ഡിവിഷനിൽ കരികുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപെട്ട ചെങ്ങന്നൂർ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന് സമീപം ഐ.ടി.ഐ ജങ്ഷന് അടുത്തുള്ള ആര്യാസ് ഗാർഡൻ ഹോട്ടലിന്റെ പാർക്കിങ് ഏരിയയില്‍വെച്ചാണ് ഇവര്‍ പിടിയിലായത്. നിയമ വിരുദ്ധമായി ആനപ്പല്ല് കൈവശംവെച്ച് വിൽപന നടത്തുന്നു എന്ന് തിരുവനന്തപുരം വനം ഇന്റലിജൻസിൽനിന്ന്വിവരം ലഭിച്ചതിനെ തുടർന്ന് കരികുളം വനം സ്റ്റേഷൻ അധികൃതര്‍ സ്ഥലത്ത് എത്തുകയായിരുന്നു. ആനപ്പല്ലും വാഹനവും കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ റാന്നി കോടതി മുമ്പാകെ ഹാജരാക്കി റിമാൻൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.