പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ജില്ലക്ക് 74.94 ശതമാനം വിജയം. 81 സ്കൂളില്‍നിന്നായി രജിസ്റ്റര്‍ ചെയ്ത 10,947 കുട്ടികളില്‍ 10,890 പേരേ പരീക്ഷ എഴുതിയിരുന്നുള്ളൂ. ഇതില്‍ 8,161 പേര് ഉന്നതപഠനത്തിന് അര്‍ഹത നേടി. 932 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസുണ്ട്. ടെക്നിക്കല്‍ സ്കൂള്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയ 224 കുട്ടികളില്‍ 207 പേര് ഉന്നത പഠനത്തിന് അര്‍ഹരായി. 92 ശതമാനം വിജയം. 22 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 38 പേരാണ് പരീക്ഷ എഴുതിയത്. 30 പേർ വിജയിച്ചു. 78 ശതമാനം വിജയം.
2023ൽ പ്ലസ് ടുവിന് ജില്ലയിലെ 82 സ്കൂളിലായി പരീക്ഷയെഴുതിയ 11249 വിദ്യാർഥികളിൽ 8616 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നത്. വിജയശതമാനം 76.59. ഇതിൽ നിന്നാണ് ഇത്തവണ 74.94 ശതമാനമായി കുറഞ്ഞത്. ടെക്നിക്കൽ വിഭാഗത്തിൽ പരീക്ഷയെഴുതിയ 223 വിദ്യാർഥികളിൽ 197പേർ കഴിഞ്ഞ വർഷം ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 88.34 ആയിരുന്നു.
ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 96 ശതമാനം വിജയം. പരീക്ഷയെഴുതിയ 20ൽ 19 പേരും വിജയിച്ചു. 808 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഇത്തവണയത് 932 ആയി ഉയർന്നു. 2023ൽ പ്ലസ് ടു വിജയ ശതമാനത്തിൽ ജില്ല 14ാം സ്ഥാനത്തായിരുന്നു. 2022ൽ പതിമൂന്നാം സ്ഥാനത്തായിരുന്നു. 2022ൽ 75.91 ആയിരുന്നു വിജയശതമാനം. 2011 മുതൽ എല്ലാ വർഷവും വിജയ ശതമാനത്തിൽ ജില്ല പിന്നിൽ തന്നെയാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ട്യൂഷന്റെ അഭാവം, ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ ഇടപെടൽ ഇല്ലായ്മ, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്രത്യേക പരിശീലനം ഇല്ലാത്തത് തുടങ്ങിയവയാണ് പ്ലസ് ടു ഫലം ഉയരാത്തതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.