പൊലീസ്​ കുഴി എണ്ണി; 40 എണ്ണം കണ്ടെത്തി

പ​ത്ത​നം​തി​ട്ട: അ​വ​സാ​നം ജി​ല്ല​യി​ലെ പൊ​ലീ​സും കു​ഴി എ​ണ്ണി. 40 എ​ണ്ണം ക​ണ്ടെ​ത്തി. റോ​ഡി​ലെ കു​ഴി​ക​ളി​ൽ​വീ​ണ്​ അ​പ​ക​ടം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​നം ഈ ​നാ​ൽ​പ​ത്​ കു​ഴി​ക​ൾ ശ്ര​ദ്ധി​ച്ചാ​ൽ മ​തി​യാ​കും!

കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വ​ർ​ധ​ന​വ്​ അ​നു​സ​രി​ച്ച്​ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന്​ പൊ​ലീ​സ്​ ഓ​ഫി​സ​ർ​മാ​രു​ടെ കു​റ​വു​ണ്ടെ​ന്ന വ്യാ​പ​ക പ​രാ​തി​ക​ൾ നി​ല​നി​ൽ​ക്കെ​യാ​ണ്​ റോ​ഡി​ലെ കു​ഴി എ​ണ്ണാ​നും പൊ​ലീ​സി​ന്​ നി​യോ​ഗം. സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള കു​ഴി​ക​ൾ ക​ണ്ടെ​ത്തി അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ൻ സി.​ഐ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

പ്ര​ത്യേ​ക ഫോ​മി​ലാ​യി​രു​ന്നു കു​ഴി​ക​ളു​ടെ എ​ണ്ണം ന​ൽ​കേ​ണ്ട​ത്. വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്​​റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ പൊ​തു​ജ​ന​ങ്ങ​ളെ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ത്തി സി.​ഐ​മാ​രും മ​റ്റും കു​ഴി ത​പ്പി ഇ​റ​ങ്ങി. അ​പ​ക​ട ച​രി​ത്ര​മു​ള്ള കു​ഴി​ക​ള​ട​ങ്ങ​ളി​യ പ്ര​ദേ​ശ​ത്തെ ക​ണ​ക്കാ​ണ്​ മി​ക്ക സ്​​റ്റേ​ഷ​നി​ൽ​നി​ന്നും ല​ഭി​ച്ച​ത്. റി​പ്പോ​ർ​ട്ട്​ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ക​ല​ക്ട​ർ​ക്ക്​ കൈ​മാ​റി.

പൊ​ലീ​സി​നെ കു​ഴി എ​ണ്ണി​പ്പി​ച്ച​തി​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ട്രോ​ളു​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പൊ​ലീ​സു​കാ​രു​ടെ വി​വി​ധ സ​മൂ​ഹ മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ൽ പോ​ലും വ​ലി​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ​യു​ള്ള​താ​ണെ​ങ്കി​ലും പൊ​ലീ​സ്​ ​ചെ​​​യ്യേ​ണ്ട ജോ​ലി ചെ​യ്​​താ​ൽ നാ​ട്ടി​ൽ സ​മാ​ധാ​നം പു​ല​രു​മെ​ന്നാ​ണ്​ പൊ​തു​ജ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ പ​ന്ത​ളം സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഗു​ണ്ട ദി​വ​സ​ങ്ങ​ളാ​യി സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ച്ചി​ട്ടും പൊ​ലീ​സ്​ അ​റി​ഞ്ഞി​ല്ല. നാ​ട്ടു​കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​തി​ന്​ ശേ​ഷ​മാ​ണ്​ ഗു​ണ്ട​യെ പി​ടി​കൂ​ടി​യ​ത്.

റോഡ് നന്നാക്കേണ്ടവർ ഉറക്കത്തിൽ

റോഡ് പരിചരിക്കേണ്ട ബന്ധപ്പെട്ട വകുപ്പുകളാകട്ടെ ഉറക്കത്തിലുമാണ്. ദിനം പ്രതി കുഴികളിൽ വീണുള്ള അപകടം പെരുകുകയാണ്. ഇരുചക്ര വാഹന യാത്രികരാണ് കൂടുതലും ഇരകൾ. പത്തനംതിട്ട കണ്ണങ്കരയിൽ കുഴിയിൽ വീഴാതെ വെട്ടിച്ച ബസ് കാലിലൂടെ കയറി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയ നിർദന യുവതി പരിക്കേറ്റ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

റോഡ് നന്നാക്കണമെന്ന് പ്രതിഷേധം ഉയരുമ്പോൾ കണ്ണിൽ പൊടിയിടാൻ ടാർ കലക്കി ഒഴിച്ച് പി.ഡബ്ല്യു.ഡി സ്ഥലം വിടും. ഇതിനെതിരെ കോടതികളും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. മഴവെള്ളം കെട്ടിക്കിടന്ന് റോഡുകളുടെ ആഴം അറിയാതെ ചാടി തെറിച്ചുവീണാണ് കൂടുതലും അപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

മലയോര ജില്ലയിൽ ബി.എം.ബി.സി നിലവാരത്തിൽ പണിത പല റോഡുകളിലും വൻ കുഴികൾ രൂപപ്പെട്ടിട്ട് ബന്ധപ്പെട്ടവരാരും തിരിഞ്ഞുനോക്കിയിട്ടില്ല. ഉന്നത നിലവാരത്തിൽ പണിത പല റോഡുകളിലും നല്ല വേഗത്തിൽ വരുമ്പോൾ കാണുന്ന കുഴികളിൽ വീഴാതെ വെട്ടിച്ചുമാറ്റി അപകടങ്ങളും വർധിക്കുന്നുണ്ട്.

പൊലീസ് കുഴി എണ്ണിയ ദിവസം തന്നെ ജില്ലയിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. കുമ്പഴ- മലയാലപ്പുഴ റോഡിൽ മാർ ശെമവൂൻ ദെസ്തൂനി ഓർത്തഡോക്സ് പള്ളിക്ക് സമീപം കുഴിയിൽ ഇരുചക്ര വാഹന യാത്രികരായ രണ്ടു പേരാണ് അപകടത്തിൽ പെട്ടത്.

Tags:    
News Summary - police counted the pit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.