പത്തനംതിട്ട: പ്രശ്നബാധ്യത ബൂത്തുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും കലക്ടറുമായ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. ജില്ലയിലെ 1077 പോളിങ് ബൂത്തുകളിൽ അടൂർ, കോന്നി, ആറന്മുള മണ്ഡലങ്ങളിലായി 12 പ്രശ്നബാധ്യത ബൂത്താണുള്ളത്. അടൂർ ആറ്, കോന്നി നാല്, ആറന്മുള രണ്ട് എന്നിങ്ങനെയാണ് കണക്ക്.
അടൂർ- കൊടുമൺ എം.ജി.എം സെന്‍ട്രൽ സ്കൂൾ (ഗ്രൗണ്ട് ഫ്ലോർ നോര്‍ത്ത് പോര്‍ഷൻ), കൊടുമൺ എം.ജി.എം സെന്‍ട്രൽ സ്കൂൾ (ഗ്രൗണ്ട് ഫ്ലോർ സൗത്ത് പോര്‍ഷൻ), ഇടത്തിട്ട വിദ്യാസാഗർ വായാനശാല, ഇടത്തിട്ട ഗവ. എൽ.പി.എസ്, ഐക്കാട് എ.എസ്.ആർ.വി ഗവ. യു.പി സ്കൂൾ (സൗത്ത് പോര്‍ഷൻ), ഐക്കാട് എ.എസ്.ആർ.വി ഗവ. യു.പി സ്കൂൾ (മെയിൻ ബില്‍ഡിങ് മിഡിൽ പോര്‍ഷൻ)
കോന്നി- കുന്നിട യു.പി സ്കൂൾ, കുന്നിട യു.പി സ്കൂൾ (ഈസ്റ്റേൺ പോര്‍ഷൻ), കുറുമ്പകര യു.പി സ്കൂൾ (ഈസ്റ്റേൺ പോര്‍ഷൻ), കുറുമ്പകര യു.പി സ്കൂൾ (വെസ്റ്റേൺ പോര്‍ഷൻ)
ആറന്മുള- എഴിക്കാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, വല്ലന ഗവ. എസ്.എൻ.ഡി.പി യു.പി.എസ് (ഈസ്റ്റേൺ ബില്‍ഡിങ്).
പത്തനംതിട്ട: ജില്ലയിൽ 115 സെന്‍സിറ്റീവ് ബൂത്തുകൾ കണ്ടെത്തിയാതായി തെരഞ്ഞെടുപ്പ് വരണാധികാരിയും കലക്ടറുമായ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. സെന്‍സിറ്റീവ് ബൂത്തുകൾ കൂടുതൽ ആറന്മുളയിലും കുറവ് റാന്നിയിലുമാണ്. ആറന്മുളയിൽ 38ഉം റാന്നിയിൽ 13ഉം ആണ്. അടൂർ 26, തിരുവല്ല 24, കോന്നി 14 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്. ജില്ലയിൽ ആകെ 1077 പോളിങ് ബൂത്തുകളാണുള്ളത്.
പത്തനംതിട്ട: ജില്ലയിൽ തെരഞ്ഞെടുപ്പ് ദിവസം പ്രശ്നബാധിത പോളിങ് ബൂത്തുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാൻ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിക്കും. ജില്ലയിലെ 127 ബൂത്തുകളിലേക്കാണ് ഇവരെ നിയോഗിക്കുന്നത്.
വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുക, പോളിങ് ബൂത്തിലെ സംഭവങ്ങള്‍ പ്രിസൈഡിങ് ഓഫിസറുടെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കുക, പോളിങ് സ്റ്റേഷന്റെ പരിസരത്ത് ഏതെങ്കിലും തരത്തിൽ വോട്ടര്‍മാരെ സ്വാധീനിക്കലോ ഭീഷണിപ്പെടുത്തലോ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, പോളിങ് ഉദ്യോഗസ്ഥരുടെ നടപടികൾ നിരീക്ഷിച്ച് തെറ്റുകുറ്റങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുക, വോട്ടിങ് മെഷീനുകൾ കൃത്യമായ പ്രവര്‍ത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ മൈക്രോ ഒബ്സര്‍വർ പരിശോധിച്ച് ഉറപ്പുവരുത്തും. പോളിങ് ബൂത്തിലെ വിവരങ്ങൾ മൈക്രോ ഒബ്സര്‍വര്‍മാർ തെരഞ്ഞെടുപ്പ് നിരീക്ഷര്‍ക്ക് കൈമാറും.
പത്തനംതിട്ട: തെരഞ്ഞെടുപ്പ് രംഗത്ത് സ്ഥാനാര്‍ഥിയുടെ പ്രചാരണ വാഹനത്തിന് അകമ്പടി പോകുന്ന വാഹനങ്ങളുടെ എണ്ണത്തിനും പരിധി. 10 വാഹനത്തിലധികം കോണ്‍വോയ് ആയി സഞ്ചരിക്കാന്‍ പാടില്ല. പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബൈക്കുകളുടെ കാര്യത്തിലും 10 എണ്ണം എന്നത് ബാധകമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വിഡിയോ വാനുകള്‍ക്ക് മോട്ടോർ വാഹന ചട്ടങ്ങള്‍ക്ക് വിധേയമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറിൽനിന്നാണ് അനുമതി വാങ്ങേണ്ടത്. വിഡിയോ വാനില്‍ ഉപയോഗിക്കുന്ന പ്രചാരണ സാമഗ്രികള്‍ക്ക് മീഡിയ സര്ട്ടിഫിക്കേഷന് ആൻഡ് മോണിറ്ററിങ് കമ്മിറ്റിയില്‍നിന്ന് (എം.സി.എം.സി) മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റും വാങ്ങണം.
പത്തനംതിട്ട: തെരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് കേന്ദ്രത്തിലേക്കും തിരിച്ചും വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ പ്രചാരണത്തിന് അനുവാദം ലഭിച്ച വാഹനം ഉപയോഗിക്കാന്‍ അനുവാദമില്ല. അങ്ങനെ ഉപയോഗിക്കുകയാണെങ്കില്‍ അത് തെരഞ്ഞെടുപ്പ് കുറ്റകൃത്യമായി പരിഗണിച്ച് പ്രകാരം ശിക്ഷാനടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് കമീഷന് പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്നും വരണാധികാരികൂടിയായ കലക്ടർ അറിയിച്ചു.
പ്രചാരണത്തിന് വാഹനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുത്. മറിച്ച് കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി നടപടി സ്വീകരിക്കും. പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിശദവിവരങ്ങൾ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങിയ ശേഷമേ ഉപയോഗിക്കാവൂ. വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പർ, അനുമതി ലഭിച്ച തീയതി, സ്ഥാനാര്‍ഥിയുടെ പേര്, പ്രചാരണം നടത്തുന്ന പ്രദേശം എന്നിവ അനുമതിയിൽ രേഖപ്പെടുത്തിയിരിക്കും. ഈ അനുമതിപത്രത്തിന്റെ അസ്സൽ ദൂരെനിന്ന് കാണാവുന്ന വലുപ്പത്തില്‍ വാഹനത്തിന്റെ വിന്‍ഡ് സ്ക്രീനിൽ പതിച്ചിരിക്കണം. അധിക വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതുസംബന്ധിച്ച വിവരവും അധികൃതരെ അറിയിച്ച് അനുമതി വാങ്ങണം.
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനമൊട്ടാകെ സഞ്ചരിക്കുന്ന വാഹനത്തിന് അനുമതി വാങ്ങേണ്ടത് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറിൽനിന്ന്. ഒരു പാര്‍ട്ടിക്ക് അഞ്ച് വാഹനമാണ് സംസ്ഥാന അടിസ്ഥാനത്തില്‍ പ്രചാരണത്തിനായി ഉപയോഗിക്കാന്‍ അനുവാദമുണ്ടാകൂ. സ്വകാര്യ വാഹനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്യും.
പത്തനംതിട്ട: പ്രചാരണത്തിന് ഉപയോഗിക്കുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഉപയോഗിക്കാന്‍ അനുമതി നല്കിയ വാഹനം മറ്റൊരു സ്ഥാനാര്‍ഥി ഉപയോഗിക്കാന്‍ പാടില്ല. മറിച്ച് ഉപയോഗിച്ചാല്‍ അനുമതി റദ്ദാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. അനുമതി ലഭിച്ച വാഹനം രണ്ട് ദിവസത്തിലധികം ഉപയോഗിക്കുന്നില്ലെങ്കില്‍ അത് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറെ അറിയിക്കണം. ഇല്ലെങ്കില്‍ വാഹനം ഉപയോഗിക്കുന്നതായി കണക്കാക്കി തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. പ്രചാരണ രംഗത്ത് ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളുടെയും വിശദവിവരങ്ങൾ സ്ഥാനാര്‍ഥികൾ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷരെയും അറിയിച്ചിരിക്കണം.
പത്തനംതിട്ട: ജില്ലയിൽ വിപുലമായ ക്രമീകരണങ്ങളൊരുക്കി അസന്നിഹിത വോട്ടര്‍മാരുടെ വോട്ടിങ്ങിന് ചൊവ്വാഴ്ച തുടക്കം. തെരഞ്ഞെടുപ്പ് കമീഷന് അനുവദിച്ച സമയത്തിനുള്ളില്‍ ഫോറം 12 ഡി പ്രകാരം അപേക്ഷിച്ച ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് ബാലറ്റ് പേപ്പറുകൾ വീടുകളില്‍ എത്തിച്ചുള്ള വോട്ടെടുപ്പ് സൗകര്യം ലഭ്യമാകുന്നത്. ഉപവരണാധികാരി തലത്തിലാണ് പ്രക്രിയകൾ നടക്കുക. ഇതിനായി നിയോഗിച്ച പ്രത്യേക പോളിങ് സംഘങ്ങളുടെ ഭവനസന്ദര്‍ശനം 16, 17, 18, 19 തീയതികളിൽ നടക്കും.
വോട്ടര്‍പട്ടികയിൽ 85 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പി.ഡബ്ല്യു.ഡി ആയി മാര്‍ക്ക് ചെയ്തവരിൽ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്കും മാത്രമാണ് ഈ അവസരം ലഭിക്കുന്നത്. ഇതിനായി ജില്ലയിൽ 127 സംഘങ്ങളെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരു മൈക്രോ ഒബ്സര്‍വർ, രണ്ടു പോളിങ് ഓഫിസര്‍മാര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന് എന്നിവരുള്‍പ്പെടുന്നതാണ് ഒരു ടീം. ഉദ്യോഗസ്ഥർ വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒ വഴിയോ അറിയിക്കും.
പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മാതൃക പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലതല സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപവത്കരിച്ചു. തെരഞ്ഞെടുപ്പ് വരണാധികാരിയും കലക്ടറുമായ എസ്. പ്രേം കൃഷ്ണൻ ചെയര്‍മാനും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടര്‍ സി. പത്മചന്ദ്രകുറുപ്പ് കണ്‍വീനറുമാണ്. 11 അംഗ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയും ഉള്‍പ്പെടുന്നു. ആവശ്യമെന്ന് തോന്നുന്ന പക്ഷം കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കും. മാതൃക പെരുമാറ്റച്ചട്ടം പാലിക്കുന്നത് സംബന്ധിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കമീഷന്റെ ശ്രദ്ധയിൽപെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.