പത്തനംതിട്ട: വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടി ജനം. അവശ്യസാധനങ്ങൾക്ക് പൊള്ളുന്ന വില. ജനജീവിതം ദുസ്സഹമാക്കി അരിയുള്‍പ്പെടെയുള്ള സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ജനപ്രിയ അരിയിനങ്ങളുടെ വിലയില്‍ വലിയ വർധനാണ്. വിലക്കയറ്റം കുടുംബബജറ്റ് താളംതെറ്റിക്കുന്നതിനൊപ്പം ഹോട്ടല്‍ വ്യവസായത്തെയും സാരമായി ബാധിച്ചു.
വില വർധന നിയന്ത്രിക്കാനുള്ള സർക്കാർ സംവിധാനങ്ങൾ മുഴുവൻ പരാജയപ്പെട്ടതോടെ പൊതുവിപണിയിൽ എല്ലാ സാധനങ്ങൾക്കും അമിത വിലയാണ്. ഏറെ നാളായി ജില്ലയിലെ സപ്ലൈകോ ഔട്ട്ലറ്റുകളിൽ സാധനങ്ങൾ ലഭ്യമല്ലാത്ത അവസ്ഥയാണ്. കാലി ഷെൽഫുകളാണ് കാണാൻ കഴിയുക.
വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടല്‍ വ്യവസായം തകർച്ചയുടെ വക്കിലാണ്. അരി, എണ്ണകള്‍ മറ്റ് ആവശ്യവസ്തുക്കള്‍ തുടങ്ങി എല്ലാ ഉല്പന്നങ്ങള്ക്കും വില ഉയര്‍ന്നതോടെ വലിയ പ്രതിസന്ധിയാണെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞു. പാചകവാതക വില വർധന ഭീമമായി. ഏജന്റുമാര്‍ കമീഷന് കൂടുതല്‍ എടുക്കാന്‍ പൂഴ്ത്തിവെപ്പ് നടത്തുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നു.
മട്ട, വടി, ഉണ്ട അരി ഇനങ്ങളുടെ വില കിലോക്ക് 8-10 വരെ രൂപ കൂടി. ഇനിയും കൂടിയേക്കുമെന്നാണു വിലയിരുത്തൽ. മട്ട വടി അരിക്ക് കിലോക്ക് 56-60 വരെയായി. ഉണ്ട, ജയ അരിക്ക് 42-48 രൂപ വരെയാണ്. പരിപ്പ്- 125, ഉഴുന്ന്- 130, കടല- 80 എന്നിങ്ങനെയാണ് വില. വെളുത്തുള്ളിക്കാണ് വലിയ വില വർധന. 400 രൂപയായി. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നു അരി വരവ് കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.