വിലവർധന: പൊതുവിപണിയില്‍ പരിശോധന ശക്തമാക്കി

പത്തനംതിട്ട: പൊതുവിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും വിലവര്‍ധന പിടിച്ചു നിര്‍ത്തുന്നതിനുമായി ജില്ലയില്‍ സംയുക്ത പരിശോധന ശക്തമാക്കി.ജില്ലയിലാകെ 18 പലചരക്ക് മൊത്ത വ്യാപാരശാലകളിലും, 26 ചില്ലറ പലചരക്ക് വ്യാപാരശാലകളിലും, 32 പഴം, പച്ചക്കറി സ്റ്റാളുകളിലും, അഞ്ച് ചിക്കന്‍ സ്റ്റാളുകളിലും, അഞ്ച് ഹോട്ടലുകളിലും, ഒരു സൂപ്പര്‍ മാര്‍ക്കറ്റിലും പരിശോധന നടത്തി.

തുടര്‍ ദിവസങ്ങളിലും പൊതുവിപണി പരിശോധനകള്‍ ഉണ്ടാകുമെന്നും പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത അമിത വില ഈടാക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല സപ്ലൈ ഓഫിസര്‍ എം. അനില്‍ അറിയിച്ചു.

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പത്തനംതിട്ട കലക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുടെ നേതൃത്വത്തില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗല്‍ മെട്രോളജി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയ സ്‌ക്വാഡാണ് പൊതുവിപണിയില്‍ പരിശോധന നടത്തുന്നത്.

Tags:    
News Summary - Price hike: Scrutiny has been tightened in the public market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.