പത്തനംതിട്ട: ജില്ലയിലെ ഭൂരിഭാഗം സപ്ലൈകോ സ്റ്റോറുകളും കാലി. ഓണമടുത്തതോടെ പൊതുവിപണിയിൽ അവശ്യസാധനങ്ങൾക്ക് ദിനംപ്രതി വില കുതിക്കുകയാണ്. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ ഇല്ലാതെ വന്നതാണ് പൊതുവിപണിയിലെ വിലവർധനക്കും ഇടയാക്കിയിട്ടുള്ളത്.
13 ഇന അവശ്യ സാധനങ്ങളാണ് സൈപ്ലകോയിൽ സബ്സിഡി നിരക്കിൽ വിൽക്കുന്നത്. കുത്തരി, പയർ, കടല, വറ്റൽമുളക്, പഞ്ചസാര, ഉഴുന്ന്, പച്ചരി, വെളിെച്ചണ്ണ ഇവയൊന്നും പലയിടത്തും ലഭ്യമല്ല. പൊതുവിപണിയിൽ അരിവില കുത്തനെ ഉയരുകയാണ്. മട്ട വടി അരി കിലോക്ക് 46 രൂപയിൽനിന്ന് 54 രൂപ വരെയായി വർധിച്ചപ്പോൾ സുരേഖ അരി 38 രൂപയിൽനിന്ന് 48 രൂപയിലെത്തി. എന്നാൽ, സപ്ലൈകോയിൽ കുത്തരി 24 രൂപക്കാണ് വിൽക്കുന്നത്.
ജില്ലയിൽ പല സപ്ലൈകോ സ്റ്റോറിലും അരി സ്റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായി. കടല -82, വൻപയർ -100, പാണ്ടി മുളക് -350, പഞ്ചസാര -40 എന്നിങ്ങനെയാണ് പൊതുവിപണിയിൽ വില. പിരിയൻ മുളകിന് 500ന് മുകളിലാണ് പൊതുവിപണിയിലെ വില. പച്ചരി 34ൽ നിന്ന് 38 ആയി ഉയർന്നു. സ്ഥിതിഗതികൾ ഈ നിലയിൽ തുടർന്നാൽ ഓണക്കാലത്ത് വലിയ വർധനയായിരിക്കും അനുഭവപ്പെടുക.
സപ്ലൈകോയിലെ ക്ഷാമം മുന്നിൽക്കണ്ട് കരിഞ്ചന്തക്കാർ അരിയും മറ്റ് സാധനങ്ങളും പൂഴ്ത്തിവെക്കുകയാണ്. മാവേലി സ്റ്റോറുകളിൽ സബ്സിഡി നിരക്കിൽ എല്ലാ അരിയും ലഭ്യമല്ല. സപ്ലൈകോക്ക് സബ്സിഡി നൽകിയതിന് ഉൾപ്പെടെ സർക്കാർ കോടിക്കണക്കിന് രൂപ കുടിശ്ശിക നൽകാനുണ്ട്. വില വർധന സാധാരണക്കാരായ ആളുകളെ വലച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.