സം​യു​ക്ത ക​ർ​ഷ​ക സ​മി​തിയുടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ന​ട​ന്ന ട്രാ​ക്ട​ർ റാ​ലി

വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം; കർഷക വഞ്ചനക്കെതിരെ ട്രാക്ടർ റാലി

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ ക​ർ​ഷ​ക വ​ഞ്ച​ന​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ത​യ്യാ​റാ​കു​മെ​ന്ന് ഇ​ട​തു​പ​ക്ഷ ക​ർ​ഷ​ക യൂ​ണി​യ​നു​ക​ൾ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സം​യു​ക്ത ക​ർ​ഷ​ക സ​മി​തി ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി​യ​ത്.

പ​ത്ത​നം​തി​ട്ട സെ​ന്റ് പീ​റ്റേ​ഴ്സ് ജ​ങ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി​യി​ൽ ട്രാ​ക്ട​റു​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു. റാ​ലി ന​ഗ​രം ചു​റ്റി പ​ത്ത​നം​തി​ട്ട ഹെ​ഡ്പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ച്ചു.

തു​ട​ര്‍ന്ന് ചേ​ർ​ന്ന യോ​ഗം ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ഡ്വ. ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ര്‍ഷ​ക സം​ഘം ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. തു​ള​സീ​ധ​ര​ന്‍ പി​ള്ള സ​മ​ര പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.

ഏ​രി​യ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് സ​ക്ക​റി​യ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Protest over not fulfilling promises- Tractor rally against farmer cheating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.